Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ നഴ്‌സ് ഷെറിന്റെ ഭര്‍ത്താവ് വിനു പോള്‍ അന്തരിച്ചു: വേര്‍പാട് 37-ാം വയസ്സില്‍
Text By: UK Malayalam Pathram
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിച്ചിരുന്ന കോട്ടയം അയര്‍ക്കുന്നം കല്ലെത്തറ കിഴക്കേതില്‍ തങ്കച്ചന്റെയും ലിസിയുടെയും മകന്‍ വിനു പോള്‍ (37) അന്തരിച്ചു. ആറുമാനൂര്‍ വേലുകുന്നേല്‍ കുടുംബാംഗമായ ഷെറിന്‍ വിനുവാണ് ഭാര്യ. മക്കള്‍: യൊഹാന്‍ വിനു, നഥാന്‍ വിനു, ഇഹാന്‍ വിനു. സംസ്‌കാരം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തി. സൗദിയില്‍നിന്ന് കുടുംബസമേതം സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് എത്തിയിട്ട് അധികകാലമായിരുന്നില്ല. ഭാര്യ ഷെറിന്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐസിയുവില്‍ നഴ്‌സായി ജോലി ചെയ്യുന്നു. വിനു ഇതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

കടുത്ത വയറുവേദനയെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് യുകെയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പരിശോധനകളില്‍ രോഗം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജൂലൈ അവസാനത്തോടെ നാട്ടിലെത്തിയ വിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി നടത്തിയ വിശദമായ പരിശോധനയിലാണ് കാന്‍സര്‍ അവസാന ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ശനിയാഴ്ച യുകെ സമയം വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.
 
Other News in this category

 
 




 
Close Window