Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ധനവില കുതിക്കുന്നു; ഡീസല്‍ രണ്ടു പൗണ്ടിന് മുകളില്‍, ആശങ്കയായി പശ്ചിമേഷ്യന്‍ സംഘര്‍ഷം
reporter

ലണ്ടന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നതായി റിപ്പോര്‍ട്ട്. ഡീസല്‍ വില ലിറ്ററിന് രണ്ടു പൗണ്ട് കടന്നതും പലയിടങ്ങളിലും പെട്രോളിന് 1.75 പൗണ്ടിലധികമായതും വാഹനയാത്രക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നു. മോട്ടോര്‍വേകളിലെ ഇന്ധനപമ്പുകളിലും ഉയര്‍ന്ന നിരക്കാണ് അനുഭവപ്പെടുന്നത്.

അന്താരാഷ്ട്ര ഇന്ധനവിപണിയിലെ അനിശ്ചിതത്വമാണ് ബ്രിട്ടന്റെ പ്രതിസന്ധിക്ക് പിന്നില്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് എണ്ണലഭ്യതയെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കുകയാണ്. വിലക്കയറ്റം എത്രകാലം തുടരുമെന്നതിലും അടിയന്തര ഇടപെടലുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്നതിലും വ്യക്തതയില്ല.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ബ്രിട്ടന്‍ ഇന്ധനവിലക്കയറ്റം നേരിട്ടിരുന്നു. അന്ന് ഗള്‍ഫ് മേഖലയിലെ എണ്ണവിതരണത്തെ ആശ്രയിക്കാന്‍ കഴിഞ്ഞത് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചു. എന്നാല്‍, ഇപ്പോള്‍ ആ മേഖലതന്നെ സംഘര്‍ഷത്തിലായതിനാല്‍ ബദല്‍ വിതരണസ്രോതസ്സുകള്‍ കണ്ടെത്തുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുകയാണ്. മുന്‍കാലത്ത് സ്വീകരിച്ച നടപടികള്‍ അതേ ഫലത്തോടെ ആവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉയരുന്നത്.

വിപണിയിലെ സമ്മര്‍ദം കുറയ്ക്കുന്നതിനായി കരുതല്‍ ശേഖരത്തില്‍നിന്ന് 100 മില്യന്‍, അഥവാ പത്തു കോടി ബാരല്‍ ക്രൂഡ് ഓയില്‍ അടിയന്തരമായി പുറത്തുവിടാന്‍ ജി-7 രാജ്യങ്ങളുടെ നേതാക്കള്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

എന്നാല്‍, കരുതല്‍ എണ്ണ വിപണിയിലെത്തിക്കുന്ന നടപടി താല്‍ക്കാലിക ആശ്വാസത്തിനേ വഴിയൊരുക്കൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിതരണത്തിലെ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍, ഈ ഇടപെടല്‍ മാത്രം വിലക്കയറ്റത്തിന് സ്ഥിരമായ പരിഹാരമാകില്ലെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window