Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
തൊഴിലാളിക്ഷാമം: വിദേശ ജീവനക്കാര്‍ക്ക് വിസ തേടി മന്ത്രിമാര്‍ സമീപിക്കുന്നുവെന്ന് ഷബാന മഹ്‌മൂദ്
reporter

ലണ്ടന്‍: വിവിധ മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ വിദേശ ജീവനക്കാര്‍ക്ക് വിസ അനുവദിക്കണമെന്ന ആവശ്യവുമായി ക്യാബിനറ്റ് മന്ത്രിമാര്‍ പതിവായി തന്നെ സമീപിക്കാറുണ്ടെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. രാജ്യത്തുള്ളവരെ പരിശീലിപ്പിച്ച് തൊഴില്‍രംഗത്തേക്ക് കൊണ്ടുവരുന്നതിനു പകരം വിദേശത്തുനിന്ന് ജീവനക്കാരെ എത്തിക്കുന്നതിനാണ് വകുപ്പുകള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

'ദി റെസ്റ്റ് ഈസ് പൊളിറ്റിക്‌സ്' പോഡ്കാസ്റ്റിലാണ് മഹ്‌മൂദിന്റെ പ്രതികരണം. പത്ത് വെല്‍ഡര്‍മാര്‍ക്ക് വിസ അനുവദിക്കണമെന്നതുപോലുള്ള ആവശ്യങ്ങളുമായി മന്ത്രിമാര്‍ ഓരോ ആഴ്ചയും എത്താറുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത്രയും പേരെ കണ്ടെത്താന്‍ പോലും ബ്രിട്ടനില്‍ ബുദ്ധിമുട്ടുണ്ടോ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നും മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു.

അടിയന്തരമായി ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് വകുപ്പുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം. എന്നാല്‍ തൊഴിലാളിക്ഷാമം പരിഹരിക്കാനുള്ള എളുപ്പവഴിയായി വിദേശ നിയമനങ്ങള്‍ മാറിയിരിക്കുകയാണെന്നും ഈ പ്രവണതയ്ക്ക് നിയന്ത്രണം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തദ്ദേശീയരായ തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് മഹ്‌മൂദിന്റെ നിലപാട്. വിദേശ ജീവനക്കാരെ ആശ്രയിച്ച് ഒഴിവുകള്‍ നികത്താനുള്ള തിടുക്കം, രാജ്യത്തെ യുവാക്കളെ തൊഴില്‍രംഗത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

ജോലിയിലോ പഠനത്തിലോ പരിശീലനത്തിലോ ഏര്‍പ്പെടാത്ത യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതിനെ ഈ സാഹചര്യവുമായി ബന്ധപ്പെടുത്തിയ മഹ്‌മൂദ്, സോഷ്യല്‍ കെയര്‍ മേഖലയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ മേഖലകളിലെ ജീവനക്കാരുടെ ആവശ്യകത എങ്ങനെ നിറവേറ്റുമെന്ന ചോദ്യവും അവരുടെ പ്രതികരണം ഉയര്‍ത്തുന്നു.

 
Other News in this category

 
 




 
Close Window