Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
സാങ്കേതിക തകരാര്‍: ഷിക്കാഗോയിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനം ഹീത്രൂവില്‍ തിരിച്ചിറക്കി
reporter

ലണ്ടന്‍: യാത്രയ്ക്കിടെ സാങ്കേതിക പ്രശ്‌നം നേരിട്ടതിനെത്തുടര്‍ന്ന് ലണ്ടനില്‍നിന്ന് യുഎസിലെ ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. അയര്‍ലന്‍ഡിനു മുകളിലൂടെ പറക്കുന്നതിനിടെ പൈലറ്റ് അടിയന്തര സന്ദേശം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ വിമാനത്തിന്റെ പറക്കല്‍ ഉയരം 37,000 അടിയില്‍നിന്ന് 9,000 അടിയായി കുറച്ചു. ഏകദേശം 28,000 അടി താഴ്ത്തുന്നതിനൊപ്പം അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന '7700' കോഡും പൈലറ്റ് കൈമാറി.

അടിയന്തര സന്ദേശത്തിന്റെ കാരണം തുടക്കത്തില്‍ വ്യക്തമായിരുന്നില്ല. പിന്നീട് വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായതായി വിവരം ലഭിച്ചു. എന്നാല്‍ തകരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അടിയന്തര സന്ദേശം ലഭിച്ച് ഏകദേശം നാലു മണിക്കൂറിനുശേഷമാണ് വിമാനം സുരക്ഷിതമായി ഹീത്രൂവില്‍ ഇറങ്ങിയതായി ബ്രിട്ടിഷ് എയര്‍വേയ്സ് അറിയിച്ചത്. ഇതോടെ വിമാനത്തിന്റെ സുരക്ഷയെച്ചൊല്ലിയ ആശങ്കകള്‍ക്ക് വിരാമമായി.

 
Other News in this category

 
 




 
Close Window