Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
UK Special
  Add your Comment comment
ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം; രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം, ക്വീന്‍സ് ഡ്രൈവ് അടച്ചു
reporter

എഡിന്‍ബറോ: സ്‌കോട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് പടര്‍ന്ന തീയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കനത്ത പുകയില്‍ മൂടപ്പെട്ടു. തീ പൂര്‍ണമായി അണയ്ക്കാന്‍ രണ്ടുദിവസം വരെ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകിട്ട് 6.38നാണ് തീപിടിത്തം സംബന്ധിച്ച വിവരം സ്‌കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന് ലഭിച്ചത്. ആദ്യം നാല് അഗ്‌നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തേക്ക് അയച്ചു. രാത്രി തീ കൂടുതല്‍ വ്യാപിച്ചതോടെ തിങ്കളാഴ്ച രാവിലെ രണ്ടു വാഹനങ്ങള്‍കൂടി വിന്യസിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും തീ അണയ്ക്കല്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍.

സാലിസ്ബറി ക്രാഗ്സ് ഉള്‍പ്പെടെയുള്ള വിശാലമായ പുല്‍പ്രദേശത്തേക്കാണ് തീ വ്യാപിച്ചത്. രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച അഗ്‌നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കാനും വീണ്ടും പടരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കണ്ടെത്തി അണയ്ക്കാനുമുള്ള ശ്രമം തുടരുകയാണ്. മലമുകളിലൂടെ ആളിപ്പടരുന്ന തീയും എഡിന്‍ബറോ നഗരത്തിനു മുകളിലേക്കുയരുന്ന കനത്ത ചാരനിറത്തിലുള്ള പുകയും ദൂരെനിന്നുപോലും ദൃശ്യമായിരുന്നു. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും തീ പൂര്‍ണമായി അണച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഹോളിറൂഡ് പാര്‍ക്കിലെ ക്വീന്‍സ് ഡ്രൈവ് അടച്ചു. പൊതുജനങ്ങള്‍ പ്രദേശം ഒഴിവാക്കണമെന്നും സമീപവാസികള്‍ ജനലുകളും വാതിലുകളും അടച്ചിടണമെന്നും പൊലീസ് നിര്‍ദേശിച്ചു. മൂന്നുമാസത്തിനിടെ ആര്‍ത്തേഴ്സ് സീറ്റിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. മേയ് മാസത്തിലും സമീപത്തെ പുല്‍പ്രദേശത്ത് തീപിടിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുക വ്യാപിച്ചിരുന്നു. സമീപ ദിവസങ്ങളായി തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഹൈലാന്‍ഡ്സ്, തെക്കന്‍, കിഴക്കന്‍ സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളില്‍ ജൂലൈ 15 മുതല്‍ 20 വരെ കാട്ടുതീ സാധ്യത 'വളരെ ഉയര്‍ന്ന' നിലയിലായിരിക്കുമെന്ന് സ്‌കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ തീയിടുകയോ ബാര്‍ബിക്യൂ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ചെറിയൊരു തീപ്പൊരിപോലും വലിയ നാശത്തിന് കാരണമാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക കാട്ടുതീ മുന്നറിയിപ്പ്

 
Other News in this category

 
 




 
Close Window