Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
ഫലസ്തീനികള്‍ക്കെതിരേ പ്രകോപനമായ പ്രസ്താവന: രണ്ടു ഇസ്രയേലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍
reporter

ലണ്ടന്‍: ഫലസ്തീനികള്‍ക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍. ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗവിര്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഗസ്സയില്‍ സാധാരണക്കാര്‍ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്‌മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അതിക്രമം നടത്തുന്ന കുടിയേറ്റക്കാര്‍ വീരന്‍മാരാണെന്നായിരുന്നു ബെന്‍ഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മെര്‍ വ്യക്തമാക്കിയത്.

അതേസമയം, ഉപരോധ ഭീഷണി തങ്ങളെ നിലപാടുകളില്‍നിന്ന് പിന്നോട്ടടിപ്പിക്കില്ലെന്ന് സ്‌മോട്രിചും ബെന്‍ഗവിറും പറഞ്ഞു. 'അവര്‍ എന്നെ ഭയപ്പെടുത്തുന്നില്ല. ഇസ്രായേലിന്റെ ഉന്നതമായ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും' -ബെന്‍ഗവിര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് വേണ്ടി ശരിയായതും ധാര്‍മികവുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ഒരു ഭീഷണിയും തന്നെ തടയില്ലെന്ന് സ്‌മോട്രിചും വ്യക്തമാക്കി. യുകെ, ഫ്രാന്‍സ്, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഗസ്സയിലെ മാനുഷിക സാഹചര്യം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് ?പ്രധാനമന്ത്രി സ്റ്റാര്‍മര്‍. ഗസ്സയിലെ മാനുഷിക സാഹചര്യം വളരെയധികം മോശമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ഇസ്രായേല്‍ എല്ലാവിധ നടപടിയും സ്വീകരിക്കണം. ഗസ്സയിലേക്ക് കൂടുതല്‍ അളവില്‍ മാനുഷിക സഹായം എത്തിക്കാനും യുഎന്‍ ഏജന്‍സികള്‍ക്ക് മികച്ച രീതിയില്‍ ?പ്രവര്‍ത്തിക്കാനും അനുവാദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇസ്രായേലിനുള്ള സൈനിക സഹായത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുകെയിലെ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനേക്കാള്‍ ഇസ്രായേലിനെതിരെ കടുത്ത നിലപാടാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആയുധ കയറ്റുമതി പരിമിതപ്പെടുത്തുകയും ചില ഇസ്രായേലി കുടിയേറ്റ സംഘടനകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രിമാരെയും ഉപരോധിക്കാനുള്ള തീരുമാനം. ബെന്‍ഗവിറും സ്‌മോട്രിചും വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റത്തെ പിന്തുണക്കുന്നവരാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെങ്കിലും ഇവര്‍ നേരിട്ട് നേതൃത്വം നല്‍കി അതിക്രമവും കുടിയേറ്റുവുമെല്ലാം തകൃതിയായി തുടരുകയാണ്.

ബ്രിട്ടന് പുറമെ ഫ്രാന്‍സും ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി രംഗത്തുണ്ട്. ലബനാനിലെയും ഗസ്സയിലെയും കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് ആയുധം നല്‍കുന്നത് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍ അവഗണിക്കരുതെന്ന് അദ്ദേഹം ഇസ്രായേല്‍ ?പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നടക്കാന്‍ പോകുന്ന നാവിക വ്യാപാര പ്രദര്‍ശനത്തില്‍ പ?ങ്കെടുക്കുന്നതില്‍നിന്ന് ഇസ്രായേലി കമ്പനികളെ വിലക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന്റെ പുതിയ തെളിവാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലി പ്രതിനിധികള്‍ക്ക് പരിപാടിയില്‍ പ?ങ്കെടുക്കാന്‍ സാധിക്കും. എന്നാല്‍, ഇസ്രായേലി സൈനിക കരാറുകാരെ അവരുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.

നവംബര്‍ നാല് മുതല്‍ ഏഴ് വരെ പാരീസിലാണ് യൂറോ നേവല്‍ മേള നടക്കുന്നത്. നേവല്‍ വാര്‍ഫെയര്‍ വ്യാപാര മേളയില്‍ ബിഎഇ സിസ്റ്റംസ്, നാവല്‍ ഗ്രൂപ്പ്, ഫിന്‍കാന്റിയറി തുടങ്ങിയ മുന്‍നിര കമ്പനികള്‍ പ?ങ്കെടുക്കുന്നുണ്ട്. വ്യവസായ ഭീമന്‍മാരായ റഫാല്‍, എല്‍ബിറ്റ് സിസ്റ്റംസ്, ഇസ്രായേല്‍ എയറോസ്?പേസ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ 7 ഇസ്രായേല്‍ കരാര്‍ കമ്പനികള്‍ക്ക് ഇതില്‍ പ?ങ്കെടുക്കാനകിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെയും ഇത്തരത്തിലുള്ള വിലക്ക് ഫ്രാന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ നടന്ന സൈനിക വ്യാപാര മേളയില്‍നിന്നും ഇസ്രായേലി കമ്പനികളെ വിലക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ കര ആയുധ മേളകളില്‍ ഒന്നാണിത്.

 
Other News in this category

 
 




 
Close Window