Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ലണ്ടന്‍ തെരഞ്ഞെടുത്തു
reporter

ലണ്ടന്‍: നഗരങ്ങളില്‍ രാപാര്‍ക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഗതാഗതക്കുരുക്ക്. എത്ര കാലം കഴിഞ്ഞാലും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതാനും വയ്യ. ആഗോളവ്യാപകമായി എല്ലാനഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഗതാഗതക്കുരുക്ക്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഒന്നാം സ്ഥാനം യുകെ തലസ്ഥാനം ലണ്ടനാണ്. ലണ്ടനില്‍ വിസ്തൃതമായ റോഡാണെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. മാത്രമല്ല, ഇടുങ്ങിയ തെരുവുകളാണ്. വലിയ ജനക്കൂട്ടം നഗരത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. രണ്ടാംസ്ഥാനം ഡബ്ലിനാണ്. അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതലും ഇടുങ്ങിയ റോഡുകളാണ്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ജനസംഖ്യയിലെയും വിനോദസഞ്ചാരികളുടെ എണ്ണത്തിലെയും വര്‍ധനവ് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.

ജനസംഖ്യയും വാഹനങ്ങളുടെ എണ്ണപ്പെരുപ്പവുമാണ് മൂന്നാം സ്ഥാനത്തുള്ള ടൊറന്റോയിലെ ഗതാഗതക്കുരുക്കിന് കാരണം. മിലാനിലെ ഇടുങ്ങിയ തെരുവുകളില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മതിയായ ഇടമില്ല.നഗരത്തില്‍ പരിമിതമായ ട്രാഫിക് സോണുകള്‍ മാത്രമേ ഉള്ളൂ. അവയൊന്നും പ്രയോജനപ്പെടുത്തുന്നില്ല. ഇതോടെ മിലാന്‍ നാലാം സ്ഥാനത്തെത്തി. ദ്രുതഗതിയിലുള്ള നഗരവല്‍കരണവും ജനസംഖ്യ വളര്‍ച്ചയും ഗതാഗതക്കുരുക്കിന് കാരണമായതാണ് പെറു തലസ്ഥാനം ലിമയ്ക്ക് തിരിച്ചടിയായത്.

മറ്റു നഗരങ്ങള്‍ ഇവയാണ്



6. ബംഗളൂരു(ഇന്ത്യ)-നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചത്. വാഹനങ്ങള്‍ മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ കുടുങ്ങിക്കിടക്കുന്നു.

7. പുനെ(ഇന്ത്യ)-വര്‍ധിച്ചുവരുന്ന ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കാരണം കടുത്ത ഗതാഗതക്കുരുക്ക് അഭിമുഖീകരിക്കുന്നു.

8. ബുചാറസ്റ്റ്(റോമേനിയ)-ജനസാന്ദ്രതയേറിയ നഗരമാണ് മനില. നഗരത്തിലെ റോഡുകള്‍ പലപ്പോഴും വാഹനങ്ങളാല്‍ അടഞ്ഞുകിടക്കുന്നു, ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് ഏ?റെ പ്രശ്‌നമുണ്ടാകുന്നത്.

9. മനില(ഫിലിപ്പീന്‍സ്)-തിരക്കുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക്.

10. ബ്രസ്സല്‍സ്(ബെല്‍ജിയം)-നഗരത്തിന്റെ റോഡ് ശൃംഖലയും വാഹനങ്ങളുടെ എണ്ണവും കൂടിച്ചേര്‍ന്നത് കാര്യമായ കാലതാമസത്തിന് കാരണമാകുന്നു.



നഗരമധ്യത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഡ്രൈവര്‍മാരുടെ ട്രിപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 55 രാജ്യങ്ങളില്‍ നിന്നുമുള്ള 387 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്.

 
Other News in this category

 
 




 
Close Window