Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
പാഴ്‌സലുകളും ലഗേജുകളും വഴി യുകെയിലേക്ക് ഇഴ ജന്തുക്കളുടെ പ്രവാഹം
reporter

ലണ്ടന്‍: യുകെയില്‍ പാഴ്‌സലുകളും ലഗേജുകളും വഴി എത്തുന്ന ഇഴജന്തുക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ഇതുവരെ ഇരുനൂറോളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ വിഷജന്തുക്കളും ഉള്‍പ്പെടും. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം ചൈനയില്‍ നിന്ന് വന്ന പാഴ്‌സലില്‍ കൊടുംവിഷമുള്ള മൂന്നു തേളുകളെ കണ്ടെത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ റെപ്‌റ്റൈല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ക്രിസ് ന്യൂമാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്ത ബൂട്ടിന്റെ പാഴ്‌സലെത്തി, തുറന്നുനോക്കിയ വിദ്യാര്‍ത്ഥിനിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ്. പാഴ്‌സലിന്റെ അകത്ത് കണ്ടെത്തിയത് ജീവനുള്ള തേളിനെയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ സോഫിയ അലോണ്‍സോ-മോസിംഗറാണ് ഷെയ്‌നില്‍ നിന്നുള്ള തന്റെ പാഴ്‌സലില്‍ തേളിനെ കണ്ടത്. ആദ്യം അവള്‍ കരുതിയത് അതൊരു കളിപ്പാട്ടമാണ് എന്നാണ്. എന്നാല്‍, പിന്നീടാണ് അത് ജീവനുള്ള ഒരു തേളാണ് എന്ന് കണ്ടെത്തിയത്. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് അലോണ്‍സോ, ഭയാനകം എന്നാണ് തന്റെ ഈ അനുഭവത്തെ അവള്‍ വിശേഷിപ്പിക്കുന്നത്. ഒരു ജോഡി ബൂട്ടാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ബൂട്ട് എടുക്കുന്നതിന് മുമ്പ് തന്നെ തേള്‍ കണ്ണില്‍ പെട്ടു. അത് ജീവനുള്ളതാണ് എന്ന് മനസിലായ അപ്പോള്‍ തന്നെ അവള്‍ അലറിവിളിച്ചുകൊണ്ട് പാഴ്‌സല്‍ അതുപോലെ അടയ്ക്കുകയും കൂട്ടുകാരികളെ സഹായത്തിന് വിളിക്കുകയും ചെയ്തു.

അവളുടെ കൂട്ടുകാര്‍ അതിനെ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, നാഷണല്‍ സെന്റര്‍ ഫോര്‍ റെപ്‌റ്റൈല്‍ വെല്‍ഫയറില്‍ വിളിക്കുകയും ചെയ്തു. ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡാണ് ഷെയ്ന്‍. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് കമ്പനി വക്താവ് പറഞ്ഞത്. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല എന്നും വിഷയത്തില്‍ അലോണ്‍സോയോട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യുന്നുണ്ട് എന്നും ഷെയ്‌നില്‍ നിന്നും പറയുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ട്രെഡ് മില്‍ പാക്കറ്റില്‍ നിന്ന് തേളിനെ ലഭിച്ചതായി യുകെ ദമ്പതികള്‍ പറഞ്ഞു. ആമസോണ്‍ വഴിയാണ് ഇതുവാങ്ങിയത്. ഇതുകൂടാതെ വിദേശ സന്ദര്‍ശന ശേഷം കഴിഞ്ഞു തിരിച്ചെത്തുന്നവരുടെ ലഗേജില്‍ നിന്നും ഇത്തരത്തില്‍ തേളുകളെ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ മരതവള മുതല്‍ കൊടും വിഷമുള്ള എട്ടുകാലി വരെ ഇത്തരത്തില്‍ എത്തിയിട്ടുണ്ട്. ഏതായാലും ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്.

 
Other News in this category

 
 




 
Close Window