Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ജര്‍മനിയിലെ മൂന്നു വിമാനത്താവളത്തിലേക്കുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാന്‍എയര്‍
reporter

ബര്‍ലിന്‍: ജര്‍മനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാന്‍എയര്‍. 2025 മെയ് മുതല്‍ ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ട്, ഡ്രെസ്ഡന്‍, ലൈപ്‌സിഷ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് എയര്‍ലൈന്‍ നിര്‍ത്തലാക്കുന്നത്. എയര്‍ ട്രാഫിക് ടാക്സ്, സെക്യൂരിറ്റി, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ എന്നിവ കുറയ്ക്കുന്നതില്‍ ജര്‍മന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഡബ്ലിന്‍ ആസ്ഥാനമായുള്ള എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ നഗരമായ ഹാംബര്‍ഗില്‍ നിന്നുമുള്ള 60 ശതമാനവും ബര്‍ലിനില്‍ നിന്നും 20 ശതമാനം വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളും എയര്‍ലൈന്‍ വെട്ടികുറയ്ക്കുമെന്ന് ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window