Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ദയാവധം നിയമവിധേയമാക്കാനൊരുങ്ങി ബ്രിട്ടന്‍, നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
reporter

ലണ്ടന്‍: സ്വയം മരണം തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കുന്ന ദയാവധ ബില്‍ നടപ്പിലാക്കാന്‍ ബ്രിട്ടീഷ് ?ഗവണ്‍മെന്റ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പോരാട്ടവുമായി യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ രം?ഗത്ത്. എംപി കിം ലീഡ്ബീറ്റര്‍ ഒക്ടോബര്‍ 16 ന് ബില്‍ അവതരിപ്പിക്കുവാനിരിക്കെ സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം ശക്തമാവുകയാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധത്തിന് പൂര്‍ണ അനുമതി ലഭിക്കും എന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാരക രോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുക എന്ന കപടന്യായം മുന്നില്‍വെച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള ദയാവധത്തിനെതിരെ ക്രൈസ്ത സഭാ നേതൃത്വത്തില്‍ നിന്നടക്കം പ്രതിഷേധം ശക്തമാണ്. കാന്റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസ് ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇവാഞ്ചലിക്കല്‍ ഗ്രൂപ്പായ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഡോക്ടര്‍മാരുടെയും ആരോഗ്യ പരിപാലകരുടെയും കൂട്ടായ്മയായ 'കെയര്‍ നോട്ട് കില്ലിംഗ്'-യും ഇതിനെതിരെ സജീവമായി പ്രചാരണം നടത്തുന്നുണ്ട്.

ഔര്‍ ഡ്യൂട്ടി ഓഫ് കെയര്‍ സംഘടനയുടെ ഡയറക്ടര്‍ ഡോ. ഗില്ലിയന്‍ റൈറ്റ്, ലണ്ടനിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഡേവിഡ് റാന്‍ഡല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദയവാധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ളവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ക്യാംപയിന് ലഭിക്കുന്നത്.

ഓരോ മനുഷ്യ ജീവന്റെയും മൂല്യം കണക്കിലെടുത്ത് എല്ലാ സമൂഹങ്ങളിലും കൊലപാതക നിരോധനം നിലവിലുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദയാവധം രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍ പോലും അത് ആത്മഹത്യാപരവും കൊല്ലരുത് എന്ന കല്‍പനയുടെ ലംഘനവുമാണ്. ഭാവി തലമുറകള്‍ക്കു വേണ്ടി തിടുക്കപ്പെട്ട് ഇത്തരം നിയമനിര്‍മ്മാണത്തിലേക്ക് കടക്കരുതെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മലയാളികള്‍ ഓണ്‍ലൈന്‍ ക്യാംപെയിനില്‍ ഒപ്പുവെയ്ക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നുണ്ട്.

 
Other News in this category

 
 




 
Close Window