Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയില്‍സിലും മതവിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
reporter

ലണ്ടന്‍: ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി ആരംഭിച്ച ശേഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലും മതവിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന. വ്യാഴാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം, ഗസ്സയിലെ വംശഹത്യ ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴിനു ശേഷം ഇവിദ്വേഷ കുറ്റകൃത്യങ്ങളില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന നിലയാണിത്. 2024 മാര്‍ച്ച് വരെ മതവിദ്വേഷ കുറ്റകൃത്യങ്ങള്‍ 8,370ല്‍ നിന്ന് 10,484 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് 2012ല്‍ വിവര ശേഖരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിലെ വര്‍ധനയാണ് കണക്കിലെ കുതിപ്പിനു പിന്നില്‍.

മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് ഉള്ളത്. മുന്‍ വര്‍ഷത്തെ 3,432ല്‍ നിന്ന് 3,866 ആയാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഓരോ അഞ്ചില്‍ രണ്ട് മതവിദ്വേഷ കുറ്റകൃത്യങ്ങളും മുസ്ലിംകള്‍ക്കു നേരെയാണ്. ജൂതര്‍ക്കുനേരെയുള്ള മുന്‍ വര്‍ഷത്തെ 1,543 കേസുകളില്‍ നിന്ന് ഇരട്ടിയിലധികം വര്‍ധിച്ച് 3,282 ആയി. യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ വന്‍ കുതിപ്പാണ് വിദ്വേഷ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,065 ആയി വര്‍ധിച്ചു. ഇവരില്‍ 16765 പേരും കുട്ടികളാണ്. 97,886 പേര്‍ക്കാണ് പരിക്കേറ്റത്. കാണാതായവരുടെ എണ്ണം 10,000ലേറെ വരും.

 
Other News in this category

 
 




 
Close Window