Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിക്കുന്നു
reporter

ലണ്ടന്‍: കുടിയേറ്റം കൂടിയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് ഉയരുയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവര്‍ക്കും നാടു വിടുന്നവര്‍ക്കുമൊക്കെ തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍. ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നു. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പര്‍ട്ടികളുടെയും നിരക്ക് ഉയരുകയാണ്. സമീപ വര്‍ഷങ്ങളിലും നിരക്ക് വര്‍ധന തുടരുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിരിക്കുന്നതിനാല്‍ ലോണ്‍ എടുത്ത് വീട് വാങ്ങാനും സ്ഥലം വാങ്ങാനും തയ്യാറായി നിരവധിപേര്‍ മുന്നോട്ട് വരുന്നുണ്ട്. ഇത് വീടുകളുടെ ഡിമാന്‍ഡും ഉയര്‍ത്തുന്നു. ഈ അവസരം പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരും വാടകക്ക് വീടു നല്‍കുന്നവരും ഒക്കെ മുതലാക്കിക്കൊണ്ടിരിക്കുന്നു.

റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്തതാണ് സ്ഥിതി. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക പ്രതിമാസം 1.40 ലക്ഷം രൂപയായാണ്. ലണ്ടനില്‍ ആണെങ്കില്‍ തുക വീണ്ടും ഉയരും.ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ടാറ്റയെ പഠിപ്പിച്ച ശന്തനു; എന്‍പത്താറുകാരന്‍ ടാറ്റയുടെ ന്യൂജെന്‍ ബെസ്റ്റി, നിലച്ചത് ഒരു അപൂര്‍വ സൗഹൃദം വരും വര്‍ഷങ്ങളിലും വില കുതിക്കും യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ വലിയ കുതിച്ചുചാട്ടം വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. വീടുകളുടെ വിലയില്‍ ഏകദേശം 1.5 ശതമാനം മുതലാണ് വര്‍ധന. ശരാശരി ഭവന വില 5.7 ലക്ഷം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 370,000 പൗണ്ടൊക്കെ സാധാരണമായിരിക്കുന്നു.

യുകെയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ റൈറ്റ് മൂവിന്റെ കണക്കുകള്‍ അനുസരിച്ച് വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും വീടിന്റെ വില കുതിച്ചുയരാനുള്ള കാരണമാണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ മുതല്‍ മുടക്കിയവരെ സംബന്ധിച്ചിടത്തോളം വില വര്‍ദ്ധനവ് ഗുണകരമായ കാര്യമാണ്. എന്നാല്‍ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് ഇത് തിരിച്ചടിയാണ്. വാടകയ്ക്ക് വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വാടക വീടിനായി വന്‍ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. യുകെയിലെ സാമ്പത്തിക മാന്ദ്യവും നിലവിലെ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇനി കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്ക് യുകെ ആത്ര ആകര്‍ഷകമായ ഒരു ഓപ്ഷനാകില്ല. മദ്ധ്യവര്‍ഗവരുമാനക്കാര്‍ പട്ടിണിയിലാകുന്നതും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയരുന്നതുമൊക്കെയാണ് ഇപ്പോഴത്തെ കാഴ്ചകള്‍.

 
Other News in this category

 
 




 
Close Window