Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ബോറിസിന്റെ ഓര്‍മകളില്‍ നരേന്ദ്രമോദിക്ക് പ്രശംസകളുടെ പ്രവാഹം
reporter

ലണ്ടന്‍: ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓര്‍മക്കുറിപ്പുകളില്‍ നരേന്ദ്ര മോദിക്ക് വന്‍ പ്രശംസ. മാറ്റത്തിന്റെ നായകനെന്നു വിശേഷിപ്പിച്ചാണ് ഈയാഴ്ച പുറത്തിറങ്ങുന്ന 'അന്‍ലീഷ്ഡ്' എന്ന സ്മരണകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകള്‍ ജോണ്‍സണ്‍ ഓര്‍ത്തെടുക്കുന്നത്. മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ നക്ഷത്രസ്പര്‍ശമുള്ള ഊര്‍ജാനുഭവം തനിക്കുണ്ടായെന്ന് ജോണ്‍സണ്‍ പറയുന്നു. അന്ന് ബോറിസ് പ്രധാനമന്ത്രിയായിട്ടില്ല, ലണ്ടന്‍ നഗരത്തിന്റെ മേയറായിരുന്നു. തെംസ് നദിയുടെ ഓരത്തുള്ള സിറ്റി ഹാള്‍ ഓഫിസില്‍ ജോണ്‍സനെ കാണാന്‍ മോദിയെത്തി. അവിടെ ടവര്‍ ബ്രിജിനു സമീപം മോദിയെ കാണാനെത്തിയ ആള്‍ക്കൂട്ടം. അവര്‍ക്കു മുന്നിലേക്ക് ഇരുവരും ചെന്നു.

മോദി ജോണ്‍സന്റെ കരം പിടിച്ചുയര്‍ത്തി ഹിന്ദിയില്‍ എന്തോ ഉരുവിട്ടു. 'അര്‍ഥം മനസ്സിലായില്ലെങ്കിലും നക്ഷത്രസ്പര്‍ശമുള്ള അത്ഭുതകരമായ ഊര്‍ജാനുഭവം എനിക്കുണ്ടായി' എന്നാണ് ആ നിമിഷത്തെപ്പറ്റി ജോണ്‍സണ്‍ എഴുതുന്നത്. 'ആസ്ട്രല്‍ എനര്‍ജി' സമ്മാനിച്ച ആദ്യ കാഴ്ചയില്‍ത്തന്നെ ഉറ്റസൗഹൃദം മൊട്ടിട്ടു. മോദിയുമായി പിന്നീടുള്ള എല്ലാ കൂടിക്കാഴ്ചകളും പ്രിയങ്കരമായി. അതിനു മുന്‍പ് 2012ല്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, 'ഹിന്ദു ദേശീയവാദി' നേതാവിനെ കാണുന്നത് അത്ര പന്തിയായിരിക്കില്ല എന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം തനിക്കു മുന്നറിയിപ്പു നല്‍കിയിരുന്ന കാര്യവും ജോണ്‍സണ്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയതിന്റെ ബഹുമതി ജോണ്‍സണ്‍ അവകാശപ്പെടുന്നുണ്ട്. ഈ കരാറിന്റെ വഴിയില്‍ ചിന്തിക്കാന്‍ മോദി പറ്റിയ കൂട്ടായിരുന്നെന്നും എഴുതുന്നു. 'ബ്രിട്ടന്‍ ആന്‍ഡ് ഇന്ത്യ' എന്ന പേരില്‍ ഒരധ്യായം തന്നെ ഇന്ത്യാസൗഹൃദ വിവരണത്തിനായി ജോണ്‍സണ്‍ നീക്കിവച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window