Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
സിനിമ
  Add your Comment comment
പൃഥ്വിരാജിന് 42-ാം പിറന്നാള്‍: ആഘോഷം ഗംഭീരമാക്കി ഏമ്പുരാന്‍ ടീം
Text By: Reporter, ukmalayalampathram
'ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാല്‍ വളര്‍ത്തപ്പെട്ട'', 42-ാം പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് എമ്പുരാന്‍ ടീം പുറത്തിവിട്ട ക്യാരക്റ്റര്‍ പോസ്റ്ററിലെ ക്യാപ്ഷന്‍ ആണിത്. പള്ളിയുടെ കുരിശിനു മുന്നിലായി തോക്കേന്തി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. സായിദ് മസൂദ് എന്ന പേരിന്റെ അടിയില്‍ 'ദി എംപറര്‍സ് ജനറല്‍ അഥവാ ചക്രവര്‍ത്തിയുടെ സേനാധിപതി' എന്നാണ് പോസ്റ്ററില്‍ പൃഥ്വിരാജിന് നല്‍കിയിരിക്കുന്ന വിശേഷണം.

2019 വമ്പന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്‍ പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാന സംരംഭം കൂടിയാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 5ന് ഡല്‍ഹിയിലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ബോക്‌സ് ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവച്ച ലൂസിഫറില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ് കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.

ആദ്യഭാഗത്തില്‍ നിന്ന് ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളും നിരവധി വിദേശ താരങ്ങളും എമ്പുരാനില്‍ എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന എമ്പുരാന്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധയാണ്'.
 
Other News in this category

 
 




 
Close Window