Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
പത്തുവര്‍ഷത്തിനുള്ളില്‍ റോബോട്ട് സെക്‌സ് ശക്തിപ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്, സ്ത്രീകള്‍ക്ക് താത്പര്യം
reporter

ലണ്ടന്‍: 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇയാന്‍ പിയേഴ്സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ സമ്പന്ന കുടുംബങ്ങളില്‍ റോബോട്ട് സെക്സ് രൂപപ്പെടുമെന്ന് ഇദ്ദേഹം പ്രവചിച്ചതായും ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് റോബോട്ടുകളെ പ്രണയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പലരും ഇദ്ദേഹത്തിന്റെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ന് സെക്സ് ടോയ്സ്, സെക്സ് ഡോള്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടുകള്‍ എന്നിവയെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമെന്നും ചിലര്‍ വിലയിരുത്തുന്നു.

സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കാലം തൊട്ടടുത്തെത്തിയെന്നും പിയേഴ്സണ്‍ സൂചിപ്പിച്ചു. ലൈംഗിക ഉപകരണങ്ങളും വൈബ്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കിടയില്‍ റോബോട്ട് സെക്സ് കൂടുതല്‍ പ്രചാരത്തിലാകാന്‍ അധികം സമയം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2050-ഓടെ റോബോട്ട് സെക്സ് എന്നത് വളരെ സാധാരണമാകുമെന്നും ഇത് മനുഷ്യ സ്നേഹത്തെ ഒന്നായി മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി റൈസ് ഓഫ് ദി റോബോസെക്ഷ്വല്‍സ് എന്ന എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2030-ഓടെ വെര്‍ച്വല്‍ റിയാലിറ്റി സെക്സ് സാധാരണ കാര്യമാകുമെന്ന് പ്രവചിക്കുന്നു. 2035-ഓടെ സെക്സ് ടോയ്സ്, വെര്‍ച്വല്‍ റിയാലിറ്റി സെക്സുമായി ബന്ധിപ്പിക്കപ്പെടുമെന്നും ഇത് സൂചന നല്‍കുന്നു.

' സെക്സ് റോബോട്ടുകള്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും,' പിയേഴ്സണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി_ഡെയ്ലി ഡോട്ട്_ഉദ്ധരിച്ചു. എങ്കിലും യഥാര്‍ത്ഥ ബന്ധങ്ങള്‍ക്ക് എപ്പോഴും ഉയര്‍ന്ന മൂല്യം ഉള്ളതിനാല്‍ റോബോട്ട് സെക്സിനെ ഒരു ഭീഷണിയായി കാണേണ്ടതില്ലെന്നും, മറിച്ച് മനുഷ്യന്റെ ലൈംഗികതയ്ക്ക് ഇത് ഒരു അനുഗ്രഹമായി കാണാമെന്നും പിയേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window