Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
പിതൃത്വ അവധി കഴിഞ്ഞ് എത്തിയ യുവാവിന് ജോലി നഷ്ടമായി, കമ്പനിക്കെതിരേ 41 കോടി നഷ്ടപരിഹാരം ചോദിച്ച് യുകെ പൗരന്‍
reporter

ലണ്ടന്‍: ആറുമാസത്തെ പിതൃത്വ അവധിക്ക് ശേഷം മടങ്ങിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിക്കെതിരെ കേസ്. യുകെയിലെ ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സിനെതിരെയാണ് മുന്‍ ജീവനക്കാരന്‍ ലിംഗവിവേചനം നടത്തി എന്ന് കാണിച്ച് കേസ് കൊടുത്തത്. ആറ് മാസത്തെ പിതൃത്വ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു എന്നാണ് ജീവനക്കാരന്‍ പറയുന്നത്. കമ്പനിയുടെ അന്യായമായ നടപടിയില്‍ തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളര്‍ (ഏകദേശം 41 കോടി) നഷ്ടപരിഹാരമായി അനുവദിച്ചു നല്‍കണമെന്നാണ് ജീവനക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. ലണ്ടനില്‍ ഗോള്‍ഡ്മാന്റെ കംപ്ലയിന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്ന ജോനാഥന്‍ റീവ്‌സ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അവധി കഴിഞ്ഞ് എത്തിയ ഉടന്‍ തന്നെ പുറത്താക്കിയെന്നാണ് റീവ്‌സ് പരാതിയില്‍ പറയുന്നത്. പുരുഷ ജീവനക്കാര്‍ ദീര്‍ഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തന്റെ പിരിച്ചുവിടലിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നും പരാതിയില്‍ പറയുന്നു.

തനിക്ക് കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞിനെ പരിചരിക്കുന്നതിനായാണ് താന്‍ കമ്പനി അനുവദിച്ചിട്ടുള്ള അവധി എടുത്തതെന്നും എന്നാല്‍ ഇത്തരം അവധി കമ്പനിയുടെ പേപ്പറുകളില്‍ മാത്രമാണുള്ളതെന്നും അത് എടുക്കുന്നവരോട് വിവേചനപരമായാണ് കമ്പനി പെരുമാറുന്നത് എന്നുമാണ് റീവ്‌സിന്റെ ആരോപണം. എന്നാല്‍, ഗോള്‍ഡ്മാന്‍ സാച്ചസ് റീവ്‌സിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ റീവ്‌സ് വേണ്ടത്ര മികവ് പുലര്‍ത്താത്തതാണ് പിരിച്ചുവിടലിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, ബാങ്ക് സ്ഥാപനത്തിലെ പുതിയ രക്ഷിതാക്കള്‍ക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷാകര്‍തൃ അവധി നല്‍കിയതിന്റെ രേഖകളും പുറത്തുവിട്ടു. തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും അവകാശപ്പെട്ട അവധിയാണ് ഇതെന്നും സ്ത്രീ പുരുഷ ഭേദമന്യേ ഈ അവധിയെടുക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും ബാങ്ക് വ്യക്തമാക്കി. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

 
Other News in this category

 
 




 
Close Window