Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
ചാഗോസ് ദ്വീപ് കൈമാറിയതിന് പിന്നില്‍ ഇന്ത്യയുടെ നയതന്ത്രം
reporter

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് മൗറീഷ്യസ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയിലെ മഡഗാസ്‌കറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ കുഞ്ഞ് ദ്വീപ് രാഷ്ട്രത്തില്‍ 50 ശതമാനത്തോളം ഹിന്ദു മതവിശ്വാസികളാണ് എന്നൊരു പ്രത്യേകതയുണ്ട്. 1814ല്‍ ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഈ ദ്വീപ് രാജ്യത്തെ കൈയടക്കി. 1968ലാണ് രാജ്യം ബ്രിട്ടണില്‍ നിന്ന് സ്വതന്ത്ര്യമായത്. അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന് അടിമകളാക്കിയ മനുഷ്യരുടെ പിന്‍തലമുറയാണ് ഈ ദ്വീപരാജ്യത്തിലുള്ളത്.സ്വാതന്ത്ര്യം നേടി നീണ്ട 56 വര്‍ഷം കഴിഞ്ഞിട്ടും പക്ഷെ ഇതിനോട് ചേര്‍ന്ന് 60 ചെറുദ്വീപുകളുടെ കൂട്ടമായ ചാഗോസ് ദ്വീപുകള്‍ ബ്രിട്ടണ്‍ തന്നെയാണ് ഭരിച്ചുകൊണ്ടിരുന്നത്. ബ്രിട്ടന്റെയും അമേരിക്കയുടെയും സൈനിക പ്രാധാന്യമുള്ള ഡീഗോ ഗാര്‍ഷ്യ എന്ന സൈനിക കേന്ദ്രമായ ദ്വീപ് ഇതിനുള്ളിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വാണിജ്യ പാതയില്‍ അപകടം ഒഴിവാക്കാനായി ഇവിടം മുഴുവന്‍ ബ്രിട്ടണ്‍ കൈവശം വച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ചാഗോസ് ദ്വീപുകളെ മൗറീഷ്യസിന് കൈമാറാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചിരിക്കുകയാണ്. ഡീഗോ ഗാര്‍ഷ്യ ദ്വീപുകളെ ഒഴിച്ച്. ഇവിടം ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക പോസ്റ്റ് ആയി തുടരും.

1980കള്‍ മുതല്‍ മൗറീഷ്യസ് ഈ ദ്വീപസമൂഹങ്ങളുടെ ഉടമസ്ഥാവകാശത്തിനായി ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ 2019ല്‍ മാത്രമാണ് ബ്രിട്ടണ്‍ ഒരു ചെറുവിരല്‍ അനക്കിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇത് സംബന്ധിച്ച് നടന്ന കേസില്‍ ദ്വീപ് മൗറീഷ്യസിന് കൈമാറണമെന്ന് വിധിയായി. യുഎന്‍ പൊതുസഭയിലും യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദ ലോ ഓഫ് സിയിലും ഇതേ ആവശ്യമുയര്‍ന്നു. ബ്രിട്ടണ്‍ ഈ ദ്വീപുകളെ തങ്ങളുടെ പരിധിയിലാക്കാന്‍ 1965ല്‍ ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി ആയി പ്രഖ്യാപിച്ചിരുന്നു. 1968ല്‍ മൗറീഷ്യസ് സ്വതന്ത്ര്യമായപ്പോഴും ചാഗോസ് ദ്വീപുകളെ മൂന്ന് മില്യണ്‍ പൗണ്ട് നല്‍കിയാണ് ബ്രിട്ടണ്‍ തിരിച്ചുപിടിച്ചത്. മലയക്കും സുമാത്രയ്ക്കുമിടയിലുള്ള മലാക്കാ കടലിടുക്കിലൂടെയുള്ള വ്യാപാരത്തെ ബ്രിട്ടണ്‍ ഇവിടെ നിന്നാണ് നിയന്ത്രിച്ചുപോന്നത്. സൈനീക ആവശ്യങ്ങള്‍ക്കായി ചാഗോസ് ദ്വീപിലെ 2000ത്തോളം സ്ഥിരതാമസക്കാരെ മുന്‍കാലങ്ങളില്‍ ബ്രിട്ടണ്‍ ഒഴിപ്പിച്ചു. ഇവര്‍ പിന്നീട് മൗറീഷ്യസിലോ ബ്രിട്ടണിലോ അഭയം തേടി. 2022ല്‍ മൗറീഷ്യസ് തങ്ങള്‍ക്ക് ചാഗോസ് ദ്വീപിലുള്ള അവകാശം നിലനിര്‍ത്തി. ഈ സമയം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ഇന്ത്യ ഇടപെട്ടു. ഇവിടങ്ങളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.

2016ല്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൈന 730 മില്യണ്‍ ഡോളറിന്റെ ഒരു ഒളിമ്പിക്സ് കോംപ്‌ളക്സ് മൗറീഷ്യസില്‍ പണിയാന്‍ തീരുമാനിച്ചു. ഇതിനായി സ്വതന്ത്ര വ്യാപാര കരാറില്‍ 2019ല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. നിര്‍ണായകമായ ഈ തീരുമാനം ഇന്ത്യയെ പോലെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് ഇന്ത്യ-യുകെ-യുഎസ് പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന ദ്വീപ് കൈമാറ്റ തീരുമാനം എടുത്തിരിക്കുന്നത്. 36ഓളം രാജ്യങ്ങളും ലോകത്തിന്റെ 35 ശതമാനം ജനസംഖ്യയും ലോകമാകെയുള്ള 40 ശതമാനം തീരമേഖലയും സ്വന്തമാക്കാനുള്ള ചൈനീസ് നയതന്ത്രത്തിന് ബദലായാണ് ഇന്ത്യ നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. മൗറീഷ്യസില്‍ അഗലേഗ ദ്വീപില്‍ ഇന്ത്യയ്ക്ക് സൈനിക കേന്ദ്രമുണ്ട്. 2015ല്‍ രാജ്യത്തിനാവശ്യമായ വസ്തുക്കള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്തത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിനെ മറികടക്കാനും ആഫ്രിക്കയില്‍ സാന്നിദ്ധ്യമാകാനുമാണ് ചൈന 2016ല്‍ തങ്ങളുടെ പദ്ധതി മുന്നോട്ടുവച്ചത്. പോര്‍ട്ട് ലൂയിസിനോട് ചേര്‍ന്ന് ജിന്‍ഫെയ് എന്ന തങ്ങളുടെ സ്മാര്‍ട്ട് സിറ്റിയും ചൈന അന്ന് തയ്യാറാക്കിയിരുന്നു. ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കി ചൈന മുന്നേറുന്നതിനാല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഇന്ത്യയ്ക്ക് കരുതലോടെ നീങ്ങിയേ മതിയാകൂ. ഇതിനായാണ് സങ്കീര്‍ണമായ ചാഗോസ് ദ്വീപ് പ്രശ്നത്തില്‍ ഇന്ത്യ ഇടപെട്ടതും വിജയകരമായി അത് മൗറീഷ്യസിന് കൈവശമെത്തുന്ന പരിഹാരം കണ്ടെത്തിയതും.

 
Other News in this category

 
 




 
Close Window