Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
ടോയ്‌ലറ്റിനെക്കാള്‍ ബാക്റ്റീരിയ സ്മാര്‍ട്ട് ഫോണുകളിലാണെന്ന് യുകെ പഠനം
reporter

ലണ്ടന്‍: ടോയ്ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സര്‍വേയിലാണ് കണ്ടെത്തല്‍. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാര്‍ട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ശുചിത്വ നിലവാരവും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ഗൗരവകരമായി എടുക്കേണ്ടതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകള്‍ അവരുടെ ഉപകരണങ്ങള്‍ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാറില്ല. എന്‍ഐഎച്ച് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 43 % മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ശുചിമുറികളില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കള്‍ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകള്‍ അണുവിമുക്തമാക്കിയത്.

നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്ലറ്റ് ബൗളുകളേക്കാള്‍ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്മാര്‍ട്ട്ഫോണുകളില്‍ കണ്ടെത്തി. ആളുകള്‍ ബാത്ത്‌റൂമിലേക്ക് ഫോണ്‍ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. ഇത്തരം ബാക്ടീരിയകള്‍ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. യുകെയില്‍ ഏകദേശം 50 ദശലക്ഷത്തോളം ആളുകള്‍ അവരുടെ ഫോണുകള്‍ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. ഈ ശീലം വ്യക്തികളെ ബാക്ടീരിയകള്‍ക്ക് വിധേയമാക്കുക മാത്രമല്ല, ആരോഗ്യകരമായ ഉറക്കത്തെയും ബാധിക്കും. സ്‌ക്രീനുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉറക്കത്തെ സുഗമമാക്കുന്നതിന് തലച്ചോറ് പുറത്ത് വിടുന്ന ഒരു ഹോര്‍മോണ്‍ ആണ് മെലറ്റോണ്‍.

സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം ആളുകളും പറഞ്ഞത് ഒരിക്കല്‍ പോലും ഫോണുകള്‍ വൃത്തിയാക്കിയിട്ടില്ലെന്നാണ്. സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ മുഖത്ത് ചേര്‍ത്ത് പിടിക്കുന്നതിനാല്‍ ഫോണുകളിലെ അണുക്കള്‍ മുഖത്ത് അടിഞ്ഞുകൂടുന്നതിനും ഇതുമൂലം വീക്കം, മുഖക്കുരു തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഫോണുകള്‍ കിടക്കയില്‍ വയ്ക്കുന്നത് മൂലം തലയിണകളിലേക്കും കിടക്കകളിലേക്കും ബാക്ടീരിയകള്‍ വളരെ എളുപ്പത്തില്‍ എത്തപ്പെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

 
Other News in this category

 
 




 
Close Window