Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
കൊച്ചിയിലേക്ക് യുകെയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസ് ഇല്ല, പ്രതിഷേധവുമായി പ്രവാസികള്‍
reporter

ലണ്ടന്‍: തിരക്കില്ലാത്ത റൂട്ടില്‍ എയര്‍ ഇന്ത്യ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ്. നവംബര്‍ മുതല്‍ മുംബൈ ഡല്‍ഹി -ലണ്ടന്‍ യാത്രയില്‍ ആഴ്ചയില്‍ 70 ഓളം സര്‍വീസുകളെന്ന രീതിയിലേക്കാണ് പുതിയ റൂട്ട്. എയര്‍ ഇന്ത്യയും എയര്‍ വിസ്താരയും ചേര്‍ന്ന് 38 വിമാനങ്ങളും ബ്രിട്ടീഷ് എയര്‍വേസും വിര്‍ജിന്‍ അറ്റ്ലാന്റിസും ചേര്‍ന്ന് കൂടുതല്‍ സര്‍വീസുകളുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഗാറ്റ്വിക്കില്‍ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 19 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഒ്മ്പതു മണിക്കൂറില്‍ ഗാറ്റ്വിക്കില്‍ നിന്ന് ബംഗളൂരുവാണ് യാത്രാ ക്രമീകരണം. ഗോവയിലേക്ക് നവംബര്‍ 30 മുതല്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍. ബംഗളൂരുവിലേക്ക് അഞ്ചിന് പകരം ആറു വിമാന സര്‍വീസുകളുണ്ടാകും.

അതേസമയം, കേരളത്തെ ഇക്കുറിയും തഴഞ്ഞിരിക്കുകയാണ്. സര്‍വീസ് തുടങ്ങിയ നാള്‍ മുതല്‍ യാത്രക്കാര്‍ ഏറെയുള്ള ഗാറ്റ്വിക് - കൊച്ചി റൂട്ടിലേക്ക് അധികമായി വിമാനമില്ല. കൊച്ചിയെ അവഗണിക്കുന്നതില്‍ വലിയ രോഷം ഉയരുകയാണ്. നേരിട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം നിരവധി പ്രവാസികളാണ് ഉപയോഗപ്പെടുത്തുന്നത്. ഇവര്‍ക്ക് നിരാശ നല്‍കുന്നതാണ് പുതിയ തീരുമാനം

 
Other News in this category

 
 




 
Close Window