Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു
Text By: UK Malayalam Pathram
യുകെയില്‍ താമസിക്കുന്ന 39 വയസ്സുകാരന്‍ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ ലെസ്ലി കെ ജോണ്‍ (39) ആണ് മരിച്ചത്. വൈകീട്ട് 5.30ന് ജോലി സ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സിന്റെ അടിയന്തര സഹായം തേടുകയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുകെയിലെ കെല്ലി കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ പ്രൊക്യൂര്‍മെന്റ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ലെസ്ലി. അഞ്ചു വര്‍ഷം മുമ്പാണ് ലെസ്ലിയും കുടുംബയും യുകെയിലെത്തിയത്. വെംബ്ലിയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. ഭാര്യ സുനിഷ.

കോശി-ഹില്‍ഡാ കോശി എന്നിവരാണ് മാതാപിതാക്കള്‍. ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക് ഹോസ്പിറ്റലിലാണ്. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കുടുംബം കാത്തിരിക്കുകയാണ്. നാട്ടില്‍ ചന്ദനപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപ്പള്ളി ഇടവകാംഗങ്ങളാണ് കുടുംബം.
 
Other News in this category

 
 




 
Close Window