Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
UK Special
  Add your Comment comment
ട്രിനിറ്റി കോളജില്‍നിന്ന് ബയോസ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടി മലയാളിയായ എയ്ഞ്ചല്‍ മേരി ജോര്‍ജ്
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളിയായ എയ്ഞ്ചല്‍ മേരി ജോര്‍ജിന് ബയോസ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ്. ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍നിന്നാണ് ഗവേഷണബിരുദം നേടിയത്. കോഴിക്കോട് കട്ടിപ്പാറ മുതിരകാലായില്‍ ജോര്‍ജ് മാഷിന്റെയും ലീനയുടെയും മകളാണ് എയ്ഞ്ചല്‍. ജോഫിന്‍ ജോണാണ് ഭര്‍ത്താവ്.

ഗവേഷണപഠനത്തിനിടെ അയര്‍ലന്‍ഡിലെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രിയില്‍ ഇന്റേണ്‍ ആയും എയ്ഞ്ചല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുകയിലയുമായി ബന്ധപ്പെട്ട കാന്‍സറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ സഹരചയിതാവായ അവര്‍, സ്തനാര്‍ബുദത്തിനു ശേഷം ഉണ്ടാകുന്ന മറ്റു കാന്‍സറുകളെക്കുറിച്ചുള്ള ഗവേഷണത്തിലും പങ്കാളിയായതായി സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window