Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കേരളത്തിലേതു പോലെ യുകെയിലും വേനല്‍ച്ചൂട്: 40 ഡിഗ്രി കടക്കുമെന്നു temperature-ukപേടി: അമേരിക്കയില്‍ ഇന്നലെ താപനില 40ല്‍ എത്തി
Text By: UK Malayalam Pathram
യുകെയില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള ചൂടിന്റെ സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്ലാന്‍ഡ്സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ വെള്ളത്തിന്റെ പാഴ്ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിലക്ക്. ജൂലൈ 10 മുതലാണ് വിലക്കുകള്‍ നിലവില്‍ വരികയെങ്കിലും ജനങ്ങള്‍ ഹോസ്പൈപ്പുകള്‍ ഉപയോഗിക്കാതെ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കണമെന്ന് സതേണ്‍ വാട്ടര്‍ ആവശ്യപ്പെട്ടു.

കെന്റില്‍ സൗത്ത് ഈസ്റ്റ് വാട്ടറും സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഹാംപ്ഷയറിലും, സസെക്സിലുമുള്ള ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ സേവനം നല്‍കുന്ന ആംഗ്ലിക്കന്‍ വാട്ടറും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെക്കോര്‍ഡ് ചൂട് നേരിട്ട ജൂണിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ അനിവാര്യമായി മാറിയത്.

2022-ല്‍ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 36.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ജൂണ്‍ മാസത്തിലെ റെക്കോര്‍ഡ് താപനിലയും ഭേദിച്ചിരുന്നു.
 
Other News in this category

 
 




 
Close Window