Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
500 കുടിയേറ്റക്കാരുടെ നുഴഞ്ഞു കയറ്റം പുതിയ പ്രധാനമന്ത്രിക്ക് ആദ്യത്തെ തലവേദന: സമ്മര്‍ദവുമായി സ്വന്തം പാര്‍ട്ടിക്കാര്‍
Text By: UK Malayalam Pathram
ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍ യുകെയിലെത്തിയതായി കണക്കുകള്‍. ഇതോടെ അതിര്‍ത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആന്‍ഡി ബേണ്‍ഹാമിനോട് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.

ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആഴ്ചയില്‍ ആറ് ബോട്ടുകളിലായി 500-ലധികം പേരാണ് ചാനല്‍ കടന്നെത്തിയത്. ഇവയില്‍ ഒരു 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മാത്രം 165 പേരുണ്ടായിരുന്നതായും, ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി എത്തിയ ബോട്ടാണിതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വേറെയും ബോട്ടുകള്‍ കണ്ടെത്തിയതോടെ ആകെ 600-ഓളം പേര്‍എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ ആഴ്ചയിലെ പ്രസംഗങ്ങളിലൊന്നിലും പ്രധാനമന്ത്രി കുടിയേറ്റ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കുടിയേറ്റ നിയന്ത്രണം ആണ് സര്‍ക്കാര്‍ നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ, ബോട്ടുകളിലൂടെ നടക്കുന്ന അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ തയ്യാറല്ലന്ന് ആരോപിച്ചു.
 
Other News in this category

 
 




 
Close Window