Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sat 01st Aug 2026
 
 
UK Special
  Add your Comment comment
'നഴ്‌സിങ് ചെയ്യുന്നവര്‍ മാത്രം നഴ്‌സ് എന്ന പദവി ഉപയോഗിച്ചാല്‍ മതി: ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്'
Text By: UK Malayalam Pathram
'നഴ്‌സ് ' എന്ന പദവി ഉപയോഗിക്കുന്നത് തടയാന്‍ യുകെ സര്‍ക്കാര്‍നടപടി തുടങ്ങി. ഇതിനായി തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നഴ്‌സ് പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാര്‍ക്ക് നഴ്‌സ് എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.

ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസണ്‍ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാന്‍ നിയമിച്ചിരുന്ന നഴ്‌സിന് അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കമിഴ്ത്തി കിടത്തി ഉറക്കാന്‍ നല്‍കിയ നിര്‍ദേശമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. നഴ്‌സ് എന്ന പദം ഉപയോഗിച്ചതിലൂടെ ആവശ്യമായ വൈദഗ്ധ്യവും മെഡിക്കല്‍ അറിവും ഉണ്ടെന്ന തെറ്റായ ധാരണ മാതാപിതാക്കള്‍ക്ക് ഉണ്ടായതായി കൊറോണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window