Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി12-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Text By: UK Malayalam Pathram
ലണ്ടന്‍: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി അനുഷ്ഠാനങ്ങള്‍ ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ്വേയില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും.

പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതര്‍പ്പണ ചടങ്ങുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.അഭിജിത്, വടക്കേവെളിയില്ലം വിഷ്ണുരവി, താഴൂര്‍ മന ഹരിനാരായണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രധാന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.
കര്‍ക്കിടക വാവുബലി 2026-ന്റെ ഭാഗമായി താഴെപ്പറയുന്ന ചടങ്ങുകള്‍ നടക്കുന്നതാണ്:

• കര്‍ക്കിടക വാവു ബലിതര്‍പ്പണം

• തിലഹോമം

• പിതൃസായൂജ്യ പൂജ

പൂര്‍വികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കര്‍ക്കിടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകര്‍മ്മത്തില്‍ പങ്കുചേരാന്‍ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07838 170203

07985 245890

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍:

https://booking.kentayyappatemple.org/

കെന്റ് അയ്യപ്പ ക്ഷേത്രം

കെന്റ് ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്‌കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, വര്‍ഷം മുഴുവന്‍ വിവിധ ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും പൂജകളും സമൂഹസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.
 
Other News in this category

 
 




 
Close Window