Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
Teens Corner
  Add your Comment comment
ബഹിരാകാശത്ത് ഇറങ്ങിയ ഡോ. അനില്‍ മേനോന്‍ അവിടെ നടത്തം തുടങ്ങി: കൂടെ ജെസീക്ക മേയറുമുണ്ട്
Text By: UK Malayalam Pathram
ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇനി അനില്‍ മേനോന് സ്വന്തം. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യം തുടങ്ങി. നിലയത്തിന് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായ ഉപകരണം ഘടിപ്പിക്കാന്‍ വേണ്ടിയാണ് അനില്‍ മേനോനും ജെസിക്ക മേയറും സ്പേസ് വാക് നടത്തുന്നത്.

ക്വെസ്റ്റ് എയര്‍ലോക്ക് ഗേറ്റ് വേയിലൂടെയാണ് സ്പേസ് വാക്കിനായി അനില്‍ മേനോനും ജെസിക്ക മേയറും പുറപ്പെട്ടത്. സ്പേസ് വാക്കിനിറങ്ങിയ രണ്ട് യാത്രികരുടേയും ക്യാമറകളില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ നാസ https://www.nasa.gov/live ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷന്റെ പവര്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും പുതിയ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനുമാണ് സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായ ഉപകരണം ഇരുയാത്രികരും ഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
 
Other News in this category

 
 




 
Close Window