|
ഹാരോയിലെ അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷിക മഹോത്സവം ഇന്നലെ ആരംഭിച്ചു. ഈമാസം 16 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. ഉത്സവ ദിവസങ്ങളില്‍ ദിവസേനയുള്ള പ്രത്യേക പൂജകള്‍, അഭിഷേകം, ശാന്തിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന പ്രത്യേക ഉത്സവ ചടങ്ങുകള്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഭജന, ഭക്തിഗാനമേള, വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കുമായി ദിവസേന അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഭക്തിയും കൂട്ടായ്മയും പങ്കുവെക്കുന്ന ഈ വാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് അനുഗ്രഹം തേടാന്‍ മുഴുവന്‍ ഭക്തജനങ്ങളെയും ക്ഷേത്രഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
ക്ഷേത്രത്തിന്റെ വിലാസം
London Sree Ayyappan Temple, 36 Masons Avenue, Harrow, HA3 5AR
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫോണ്‍: 020 8861 5825 |