|
യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലകിന്റെ ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. പ്രജീഷ് ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. 15 വര്‍ഷത്തോളം ബഹ്റൈനിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോള്‍ അര്‍പ്പിതയോടുമൊപ്പം നാല് വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ലോഗോ മത്സരത്തില്‍ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്സ് ജോര്‍ജജ് - 07403312250.
യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി വേദിയുടെ വിലാസം
Manvers Lake, Station Road, Wath-Upon-Dearne, Rotherham, South Yorkshire, S63 7DG |