Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
Teens Corner
  Add your Comment comment
ലണ്ടനില്‍ നിന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാര്യ കേസ് പിന്‍വലിച്ചു: വിജയും സംഗീതയും പിരിയുന്നില്ലെന്ന് വാര്‍ത്തകള്‍
Text By: UK Malayalam Pathram
തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹര്‍ജി, കേസ് പിന്‍വലിച്ച് ഭാര്യ സംഗീത. ചെങ്കല്‍പേട്ട് കുടുംബകോടതിയിലെ കേസാണ് പിന്‍വലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. നേതാവുമായ വിജയ്യും ഭാര്യ സംഗീതയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വിജയിയില്‍ നിന്ന് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഗീത ചെങ്കല്‍പ്പട്ട് കുടുംബ കോടതിയെ സമീപിച്ചു. ഭര്‍ത്താവ് ഒരു നടിയുമായി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു എന്നായിരുന്നു സംഗീത ഉന്നയിച്ച പ്രധാന ആരോപണം. ഇതേതുടര്‍ന്ന് വിജയ്യുടെ നായികയായി അഭിനയിച്ചിട്ടുള്ള സുഹൃത്തിനെതിരെ ആരോപണശരങ്ങള്‍ ഉയര്‍ന്നു.
ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ സംഗീത, ഹര്‍ജി പിന്‍വലിക്കാനുള്ള കാരണങ്ങള്‍ കോടതിയെ അറിയിക്കുകയുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആദ്യം സംഗീതയുടെ ഭാഗത്തുനിന്നുള്ള വാദമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി കേട്ടത്. കോടതി നടപടികള്‍ക്കാവശ്യമായ പ്രത്യേക സാങ്കേതിക ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമാണ് വിചാരണ ആരംഭിച്ചത്. വിജയ് ഹാജരാകുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്ന് നടപടികള്‍ അല്‍പസമയം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ സംഗീത, ഏകദേശം 20 മിനിറ്റോളം ജഡ്ജിക്ക് മുന്നില്‍ വിശദീകരണം നല്‍കി. തുടര്‍വാദം കേള്‍ക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു
 
Other News in this category

 
 




 
Close Window