Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
Teens Corner
  Add your Comment comment
യുക്മ ലണ്ടന്‍ കേരളപൂരം മുഖ്യാതിഥിയായി ചാന്‍സലര്‍ ജോണ്‍ ഹീലീ; മത്സര വള്ളംകളിയോടുള്ള ആത്മബന്ധവുമായി സോജന്‍ ജോസഫ് എം.പി
Text By: Kurian George
റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരികകായിക ആഘോഷമായ യുക്മഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്‌കരിക്കുന്ന വള്ളംകളി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് തുടക്കം കുറിയ്ക്കും.

രാജ്യത്തിന്റെ ചാന്‍സലര്‍ തന്നെ കേരളപൂരത്തിന്റെ വേദിയിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യുക്മയ്ക്കും സംഘാടകര്‍ക്കും മാത്രമല്ല, ബ്രിട്ടനിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ നിമിഷമായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

കേരളത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ, ബ്രിട്ടന്റെ ഹൃദയഭാഗത്ത് കേരളത്തിന്റെ തനത് വള്ളംകളിയും കലാസാംസ്‌കാരിക പാരമ്പര്യങ്ങളും ഇത്രയും വിപുലമായി അവതരിപ്പിക്കുന്ന വേദിയില്‍ രാജ്യത്തിന്റെ ചാന്‍സലര്‍ നേരിട്ടെത്തി പതാക ഉയര്‍ത്തുകയും വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുന്നത് കേരളപൂരം വള്ളംകളിയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു.

മത്സര വള്ളംകളിയോടുള്ള ആത്മബന്ധവുമായി സോജന്‍ ജോസഫ് എം.പി

യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളിയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആഷ്ഫോര്‍ഡ് എം.പി. സോജന്‍ ജോസഫ്, ഇത്തവണയും മാന്‍വേഴ്സ് തടാകത്തിലെ വള്ളംകളി ആഘോഷത്തിന് അതിഥിയായെത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ വള്ളംകളിയില്‍ സ്വന്തം ടീമിന്റെ ക്യാപ്റ്റനായി നേരിട്ട് പങ്കെടുത്തിട്ടുള്ള സോജന്‍ ജോസഫ്, ഇത്തവണ മറ്റൊരു അഭിമാനകരമായ ദൗത്യമാണ് നിര്‍വഹിക്കുന്നത്. 2026-ലെ വള്ളംകളിയുടെ ആദ്യ ഹീറ്റ്സില്‍ മത്സരിക്കുന്ന ആദ്യ ടീമിന്റെ ക്യാപ്റ്റനായ രാജു ചാക്കോയ്ക്ക് ആദ്യ തുഴ ഔദ്യോഗികമായി കൈമാറുന്നത് സോജന്‍ ജോസഫ് എം.പി. ആയിരിക്കും.


ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുതന്നെ യുകെയിലെ മലയാളി സമൂഹത്തിന്റെ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സോജന്‍ ജോസഫിന് കേരളത്തിന്റെ തനത് വള്ളംകളിയോടും പ്രത്യേക ആത്മബന്ധമുണ്ട്. വള്ളത്തില്‍ ക്യാപ്റ്റനായി നിന്ന് ടീമിനെ നയിച്ചിരുന്ന ഒരാള്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി അതേ വള്ളംകളിയുടെ വേദിയിലെത്തി അടുത്ത ടീമിന് തുഴ കൈമാറുന്നു എന്നത് യു.കെ മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമായ കാഴ്ചയാകും.
ആദ്യ ഹീറ്റ്സില്‍ പുതുക്കരിയുമായി എസ്.കെ.സി.എ ബോട്ട് ക്ലബ് ഷെഫീല്‍ഡ്

ആദ്യ ഹീറ്റ്സില്‍ മൂന്ന് കരുത്തുറ്റ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ ട്രാക്കില്‍ മത്സരത്തിറങ്ങുന്നത് എസ്.കെ.സി.എ ബോട്ട് ക്ലബ് ഷെഫീല്‍ഡിന്റെ പുതുക്കരി വള്ളമാണ്. ടീം ക്യാപ്റ്റന്‍ രാജു ചാക്കോയുടെ നേതൃത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് പുതുക്കരി മത്സരത്തിനിറങ്ങുന്നത്. പരിചയസമ്പത്തും ചിട്ടയായ പരിശീലനവും ടീമിന്റെ ഐക്യവും പുതുക്കരിയുടെ പ്രധാന കരുത്തുകളാണ്.

ആദ്യ ഹീറ്റ്സിലെ മറ്റ് രണ്ട് ടീമുകള്‍ ഫിനു പോള്‍സണ്‍ ക്യാപ്റ്റനായ വാം ബോട്ട് ക്ലബ് വെന്‍സ്ഫീല്‍ഡിന്റെ ചമ്പക്കുളം ചുണ്ടനും മാത്യു ചാക്കോ ക്യാപ്റ്റനായ മാഞ്ചസ്റ്ററിലെ ചലഞ്ചേഴ്സ് ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് വള്ളവുമാണ്.
മത്സരത്തിന് മുന്നോടിയായി സോജന്‍ ജോസഫ് എം.പി. പുതുക്കരി ടീം ക്യാപ്റ്റന്‍ രാജു ചാക്കോയ്ക്ക് തുഴ കൈമാറുന്നതോടെ ആദ്യ ഹീറ്റ്സിന്റെ ഔദ്യോഗിക നടപടികള്‍ക്ക് തുടക്കമാകും. മുന്‍കാലത്ത് ഒരു ക്യാപ്റ്റനായി താന്‍ കൈയില്‍ പിടിച്ച അതേ വള്ളംകളിയുടെ തുഴ ഇന്ന് മറ്റൊരു ക്യാപ്റ്റന് കൈമാറുന്ന നിമിഷത്തിന് തലമുറകളിലേക്കും ടീമുകളിലേക്കും പാരമ്പര്യം കൈമാറുന്നതിന്റെ പ്രതീകാത്മക പ്രസക്തിയും ഉണ്ടാകും.

വേദിയുടെ വിലാസം

Manvers Lake, Rotherham, S63 7DG

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186

ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006

ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250

ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) - 07903426018
 
Other News in this category

 
 




 
Close Window