Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.9262 INR
ukmalayalampathram.com
Sat 12th Sep 2026
 
 
Teens Corner
  Add your Comment comment
യു.കെയിലെ ശിവഗിരി ആശ്രമത്തില്‍ 172-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 28 ന്
Text By: UK Malayalam Pathram
ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള അഫിലിയേറ്റഡ് സെന്ററായ യു.കെ.യിലെ ശിവഗിരി ആശ്രമത്തിലാണ് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
മഹാഗുരുപൂജയോടെയാണ് ജയന്തി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം കുറിക്കുക. തുടര്‍ന്ന് ഗുരുദേവന്റെ വിശ്വമാനവിക സന്ദേശവും ദര്‍ശനത്തിന്റെ മഹത്വവും വിളിച്ചോതുന്ന വര്‍ണ്ണശബളമായ ജയന്തി ഘോഷയാത്ര നടക്കും.ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ കോര്‍ത്തിണക്കിയുള്ള 'ഗുരു ഭജന്‍സ്' ആഘോഷത്തിന്റെ പ്രധാന ആത്മീയ സവിശേഷതകളിലൊന്നാകും. ഗുരുദേവ കൃതികളുടെ ആശയവും ആത്മീയ സൗന്ദര്യവും സംഗീതത്തിലൂടെ ഭക്തഹൃദയങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഭജനാവതരണം ഒരുക്കുന്നത്.
തുടര്‍ന്ന് നടക്കുന്ന 172-മത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിന്റെ പ്രതിനിധിയായി സ്വാമി വീരേശ്വരാനന്ദ സമ്മേളനത്തില്‍ പങ്കെടുക്കും. ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അലക്സ് ഗ്യാസ് മുഖ്യാതിഥിയായിരിക്കും.ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനത്തിന്റെയും സമത്വം, സാഹോദര്യം, മാനവികത എന്നീ വിശ്വമാനവിക സന്ദേശങ്ങളുടെയും സമകാലിക പ്രസക്തി ജയന്തി സമ്മേളനം ഉയര്‍ത്തിക്കാട്ടും.
ഗുരുമിത്ര ടീമിന്റെ മെഗാ തിരുവാതിര ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. തുടര്‍ന്ന് സേവനം യു.കെ.യുടെ വിവിധ കുടുംബ യൂണിറ്റുകളിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.ഗുരുദേവന്റെ സ്നേഹം, സമത്വം, സാഹോദര്യം, മാനവികത എന്നിവയില്‍ അധിഷ്ഠിതമായ മഹത്തായ ദര്‍ശനം പുതുതലമുറയിലേക്കും വിശാലമായ സമൂഹത്തിലേക്കും കൂടുതല്‍ ശക്തമായി എത്തിക്കുകയാണ് ജയന്തി ആഘോഷത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

ഓഗസ്റ്റ് 28ന് നടക്കുന്ന ഈ പുണ്യമായ ജയന്തി ആഘോഷത്തില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് ഗുരുദേവന്റെ അനുഗ്രഹം നേടാന്‍ യു.കെ.യിലെ എല്ലാ ഗുരുഭക്തരെയും ശിവഗിരി ആശ്രമം യു.കെ. ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യന്നു.
 
Other News in this category

 
 




 
Close Window