Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
Text By: UK Malayalam Pathram
കര്‍ക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച്ച രാവിലെ 11.30 നാണ് വാവുബലി കര്‍മ്മങ്ങള്‍ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയര്‍ത്തിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുക്കണക്കിന് ഭക്തര്‍ കെന്റിലെ റോച്ചസ്റ്റര്‍ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമായ് ബലിയര്‍പ്പിച്ചു.

ബലിതര്‍പ്പണത്തിനായ് കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3.30 വരെ ഭക്തര്‍ പിതൃമോക്ഷ പ്രാപ്തിക്കായി നദിയില്‍ ആത്മസമര്‍പ്പണതോടെ കര്‍മ്മം നടത്തിയത്. സംഘാടകര്‍ കൃത്യതയോടെ നടത്തിയ മുന്നൊരുക്കത്തിലൂടെ ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് എല്ലാം വളരെ സുഗമമായി നടന്നു.

രാവിലെ മുതല്‍ നദീതീരത്ത് നടന്ന ചടങ്ങിന് അഭിജിത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിലഹവനം വടക്കേ വെളിയില്ലം വിഷ്ണു രവിയുടെ കാര്‍മികത്വത്തിലും സുകൃത ഹോമവും പിതൃ സായുജ്യ പൂജയും താഴൂര്‍ മന ഹരിനാരായണന്റെ കാര്‍മികത്വത്തിലും നടത്തപ്പെട്ടു.
 
Other News in this category

 
 




 
Close Window