Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
Teens Corner
  Add your Comment comment
ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവിന്റെ അന്ത്യശുശ്രൂഷാ കര്‍മങ്ങള്‍ ഓഗസ്റ്റ് 15ന്
Text By: UK Malayalam Pathram
ജോലിക്കിടെ അപ്രതീക്ഷിതമായി വിടപറഞ്ഞ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലെസ്ലി കെ ജോണിന് (39) വിടയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ആഗസ്ത് 15ന് ഹേമല്‍ ഹെംപ്സ്റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആണ് വിട നല്‍കുക. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പൊതു ദര്‍ശനം. പള്ളി നവീകരണ പ്രവര്‍ത്തനങ്ങളിലായതിനാല്‍ പൊതുദര്‍ശനത്തിനെത്തുന്നവര്‍ ലഭ്യമായ സ്ട്രീറ്റ് പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം.

യുകെയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ലെസ്ലിയുടെ ഭൗതിക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. ജന്മനാടായ പത്തനംതിട്ട ചന്ദനപ്പള്ളിയില്‍വച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കുടുംബത്തിന്റെ ഇടവകയായ ചന്ദനപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന സംസ്‌കാര തിയതി പിന്നീട് അറിയിക്കും.
ഓഗസ്ത് 3ന് ആണ് ലെസ്ലി വിടവാങ്ങിയത്. ജോലിക്കിടെയാണ് ലെസ്ലിക്ക് ഹൃദയാഘാതമുണ്ടായത്.

ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ കുടുംബാംഗമായ ലെസ്ലി കുടുംബത്തോടൊപ്പം യുകെയിലാണ് താമസം. ഭാര്യ സുനിഷ. വെംബ്ലിയില്‍ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്യൂണിക്കേഷന്‍സിലെ പ്രൊക്യുര്‍മെന്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കോശി-ഹില്‍ഡാ കോശി ദമ്പതികളുടെ മകനാണ്.
 
Other News in this category

 
 




 
Close Window