Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
Teens Corner
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ് അറസ്റ്റില്‍
Text By: UK Malayalam Pathram
ബി.ജെ.പി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവ്യാ ഹരിദാസിന്റെ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലെ ആരോപണം.
ജാന്‍മണി ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമായതിനെത്തുടര്‍ന്ന്, തനിക്ക് ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചതെന്നും എന്നാല്‍ പ്രധാനമന്ത്രിക്ക് എതിരായ അത്തരം പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും, എങ്കിലും താന്‍ പോലീസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ജാന്‍മണി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window