Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
Teens Corner
  Add your Comment comment
സമീക്ഷ യുകെയുടെ ഓള്‍ യുകെ വടംവലി മത്സരം ബര്‍മിംഗ്ഹാമിലെ ടിപ്ട്ടൊണ്‍ സ്പോര്‍ട്സ് അക്കാദമിയില്‍
Text By: UK Malayalam Pathram
സമീക്ഷ യുകെയുടെ നാലാമത് ഓള്‍ യുകെ വടംവലി മത്സരം ഈ വര്‍ഷം ബര്‍മിംഗ്ഹാമിലെ ടിപ്ട്ടൊണ്‍ സ്പോര്‍ട്സ് അക്കാദമിയില്‍ വെച്ച് ഒക്ടോബര്‍ 18നു നടക്കും. യുകെയിലെ വടംവലി ടൂര്‍ണമെന്റുകളില്‍ പ്രഥമ സ്ഥാനത്തുള്ള ഈ ടൂര്‍ണമെന്റില്‍ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവര്‍ക്ക് സമീക്ഷയുടെ എവര്‍റോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും. ഈ സമ്മാനങ്ങള്‍ക്കു പുറമെ ഫെയര്‍ പ്ലേ അവാര്‍ഡ് 104 പൗണ്ട്, അപ്കമിംഗ് ടീം അവാര്‍ഡ് 104 പൗണ്ട്, വ്യക്തിഗത മികവിനുള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.


യുകെയിലെ മലയാളി കായികരംഗത്ത് ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാകുകയാണ്. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ഓള്‍ യുകെ വുമണ്‍സ് തഗ് ഓഫ് വാര്‍ ടൂര്‍ണമെന്റും ഈ വേദിയില്‍ അരങ്ങേറ്റം കുറിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകളുടെ ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും മനോഹരമായ ഓര്‍മ്മകള്‍ക്കും സാക്ഷിയാകും.


വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാല്‍ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. വിജയികള്‍ക്കായി £501, £201, £101, £101 എന്നിങ്ങനെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. കയറില്‍ കരുത്ത് തെളിയിക്കാനും, വിജയത്തിന്റെ സന്തോഷം പങ്കിടാനും, ഒരു പുതിയ പാരമ്പര്യത്തിന് തുടക്കം കുറിക്കാനും ഒക്ടോബര്‍ 18-ന് ബര്‍മിംഗ്ഹാമില്‍ ഒരുമിക്കാം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂര്‍ണമെന്റ് ഈ വര്‍ഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


വിപുലമായ സംഘാടക സമിതിയും വിവിധ കമ്മറ്റികളും രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സമീക്ഷ യുകെ നാഷണല്‍ കമ്മറ്റി അംഗം അല്‍ യാസിര്‍ സാദിഖ് ആണ് സ്വാഗത സംഘം ചെയര്‍മാന്‍, സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് രാജി ഷാജി സ്വാഗത സംഘം കണ്‍വീനറും നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍ ജോയിന്റ് കണ്‍വീനറും ആണ്.


രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

സമീക്ഷ യുകെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഷാജു സി ബേബി (07856493330), ദീപ്തി ലൈജു (07810229426), അല്‍ യാസിര്‍ സാദിഖ് (07774476565)
 
Other News in this category

 
 




 
Close Window