Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
Teens Corner
  Add your Comment comment
കേരളത്തില്‍ ഇനി 'മൈ പൊലീസ് സ്റ്റേഷന്‍': പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാന്‍ കഴിയുന്ന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് ഓഗസ്റ്റ് 14 മുതല്‍
Text By: UK Malayalam Pathram
ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നല്‍കുന്ന 'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതിക്ക് ആഗസ്റ്റ് 14 ന് തുടക്കമാകും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാന്‍ കഴിയുന്ന സേവന കേന്ദ്രങ്ങളാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തില്‍ പൊഫ്രഷണലിസത്തിലൂടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊലിസിന്റെ പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും പടിപടിയായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്‌കരണം കൊണ്ടുള്ള ലക്ഷ്യം. പൗരന്റെ അന്തസിനെ പൂര്‍ണ്ണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന വലിയ ചുവടു വയ്പാണിത്.
 
Other News in this category

 
 




 
Close Window