Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
Teens Corner
  Add your Comment comment
യുകെയില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു: അപകടം സംഭവിചച്ചത് ലെ ലൂവിസ് റെയില്‍വെ സ്റ്റേഷന് സമീപം
Text By: UK Malayalam Pathram
തെക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സില്‍ ലൂവിസ് റെയില്‍വെ സ്റ്റേഷന് സമീപം യാത്രാ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ്, അഗ്നിരക്ഷാസേന, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് അടിയന്തര സേവനങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ മറിഞ്ഞുകിടക്കുന്നതായി കാണാം. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റ് സസെക്സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നിര്‍ദേശിച്ചു.

സംഭവത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തെക്കന്‍ ഇംഗ്ലണ്ടില്‍ തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചില മേഖലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ചൂട് കാരണം ചില ട്രെയിന്‍ സര്‍വീസുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. മറ്റു ചിലത് കുറഞ്ഞ വേഗതയിലാണ് ഓടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് ലൂവിസ് വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ലൂവിസിനും ഹേവാര്‍ഡ്സ് ഹീത്തിനുമിടയില്‍ ട്രെയിനുകള്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓടില്ലെന്നും, യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നാഷണല്‍ റെയില്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window