Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
Teens Corner
  Add your Comment comment
ലണ്ടന്‍ ഈസ്റ്റ്ബറി സ്‌കൂളില്‍ ശ്രീനാരായണ ഗുരു മിഷന്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിന്
Text By: UK Malayalam Pathram
ശ്രീനാരായണ ഗുരു മിഷന്‍ യുകെയുടെ ആഭിമുഖ്യത്തില്‍ 172-ാമത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിന് ശനിയാഴ്ച ബാര്‍ക്കിംഗിലെ ഈസ്റ്റ്ബറി കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനിമയാര്‍ന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന തിരുവാതിര, ചെണ്ടമേളം, ശാസ്ത്രീയ-ആധുനിക നൃത്തങ്ങള്‍, വയലിന്‍ കച്ചേരി, സംഗീത പരിപാടികള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. മലയാളത്തിന്റെ മഹാനായ കവി മഹാകവി കുമരനാശാന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി ഗുരുകൃപ അവതരിപ്പിക്കുന്ന 'ശുക്രനക്ഷത്രം' എന്ന സംഗീത നാടകം ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരിക്കും. ശശി എസ്. കുളമടയാണ് ഈ നാടകത്തിന്റെ ആവിഷ്‌കാരവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

വിശിഷ്ട വ്യക്തികളായ റൈറ്റ് ഓണറബിള്‍ സര്‍ സ്റ്റീഫന്‍ ടിംസ് എം.പി, ന്യൂഹാം മേയര്‍ ഫര്‍ഹാദ് ഹുസൈന്‍, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ഫെല്ലോ ഡോ. അലക്സ് ഗാഥ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഈ സാംസ്‌കാരിക കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവന്‍ സമുദായാംഗങ്ങളെയും ക്ഷണിക്കുന്നതായി ശ്രീനാരായണ ഗുരു മിഷന്‍ യുകെ ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം

Eastbury Community Hall, Hulse Avenue, Barking IG11 9UW
 
Other News in this category

 
 




 
Close Window