Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ പ്ലിമത്തില്‍ ഓണാഘോഷം തിരുവോണ നാളില്‍: തിരുവോണസദ്യ, ഗാനമേള, ബോളിവുഡ് ഡാന്‍സ്
Text By: UK Malayalam Pathram
യുകെയിലെ പ്ലിമത്തില്‍ ഓണാഘോഷം 26ന്. ഓണത്തിന്റെ പാരമ്പര്യവും തനിമയും ആഘോഷമാക്കുന്ന പരിപാടിയില്‍ വിപുലമായ തിരുവോണസദ്യ, ഗാനമേള, ബോളിവുഡ് ഡാന്‍സ് എന്നിവ ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിന്റെ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ വിവിധ രുചിക്കൂട്ടുകളോടുകൂടിയ ഓണസദ്യയാണ് പ്രധാന ആകര്‍ഷണം. കുടുംബസമേതം ഒത്തുചേര്‍ന്ന് ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനൊപ്പം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശവും ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകര്‍ ഒരുക്കുന്നത്.


ഗാനമേളയില്‍ മലയാളം ഉള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങള്‍ അവതരിപ്പിക്കും. പരിപാടിക്ക് കൂടുതല്‍ ആവേശം പകരാന്‍ വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പമുള്ള നൃത്താവിഷ്‌കാരവും അരങ്ങേറും.


യുകെയിലെ മലയാളി സമൂഹത്തിന് കേരളത്തിന്റെ ഓണപ്പെരുമയും സൗഹൃദവും ഒരുമിച്ച് അനുഭവിക്കാനുള്ള വേദിയാക്കി പരിപാടിയെ മാറ്റുകയാണ് ലക്ഷ്യം. പ്ലിമത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചു.
 
Other News in this category

 
 




 
Close Window