Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
Teens Corner
  Add your Comment comment
ഓരോ പൗരനും സ്വന്തം വീടുകളില്‍ പതാക ഉയര്‍ത്തി സെല്‍ഫിയെടുത്ത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യൂ: പ്രധാനമന്ത്രിയുടെ ആഹ്വാനം; ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം
Text By: UK Malayalam Pathram
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ജനങ്ങള്‍. ഈ സ്വാതന്ത്ര്യദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗീതമായി അംഗീകരിച്ച 'വന്ദേ മാതരം' ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ ആദ്യമായി ആലപിക്കും.
ഇതുകൂടാതെ, ഓരോ പൗരനും സ്വന്തം വീടുകളില്‍ പതാക ഉയര്‍ത്തി സെല്‍ഫിയെടുത്ത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക) പ്രചാരണം രാജ്യത്ത് നടന്നു വരുന്ന സാഹചര്യത്തില്‍, വന്ദേ മാതരം രചിച്ചതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായിക്കൂടിയാണ് ഈ വര്‍ഷത്തെ ചടങ്ങ് സമര്‍പ്പിച്ചിരിക്കുന്നത്.
1875-ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗാനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും ദേശീയ ബോധത്തെയും കൂടുതല്‍ ശക്തിപ്പെടുത്തി. ദേശീയ പതാക രാജ്യത്തിന്റെ ദൃശ്യപരമായ പ്രതീകമായിരിക്കുമ്പോള്‍, 'വന്ദേ മാതരം' എന്നത് രാജ്യത്തെ ജനങ്ങളുടെ ദേശീയ വികാരത്തിന്റെ അടയാളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു
 
Other News in this category

 
 




 
Close Window