സംഗീതപ്രേമികളുടെ മനം കവര്‍ന്ന് ബിന്ദു രവി കലാനിലയം ഒരുക്കിയ ഗാനം
Text By: UK Malayalam Pathram
ബിന്ദു രവി കലാനിലയം ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. കഥ, ആശയം, തിരക്കഥ, ആലാപനം, വരികള്‍, സംഗീതം, സംവിധാനം എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് ബിന്ദു രവി കലാനിലയം തന്നെയാണ്.
Watch Video:
എഐ ദൃശ്യങ്ങളുടെ സാങ്കേതിക സാധ്യതകളെ സംഗീതവും കഥയും വികാരങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുന്ന വേറിട്ട ദൃശ്യാവിഷ്‌കാരമാണിത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും കലയോടുള്ള തന്റെ താത്പര്യം മുറുകെ പിടിക്കുന്ന കലാകാരിയാണു ബിന്ദു രവി കലാനിലയം.
പ്രണയത്തിന്റെ മധുരവും കാത്തിരിപ്പിന്റെ വേദനയും ഓര്‍മ്മകളുടെ നൊമ്പരവുമെല്ലാം ഉള്‍ച്ചേര്‍ത്താണ് ഈ മനോഹരമായ ഗാനം ഒരുക്കിയിരിക്കുന്നത്. BINDS PRODUCTION എന്ന ബാനറില്‍ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനം കവര്‍ന്നുകഴിഞ്ഞു.