Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
Teens Corner
  Add your Comment comment
മോഹന്‍ലാല്‍ ശബരിമലയിലേക്ക്: സിനിമയ്ക്ക് അനുമതി കിട്ടി: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം 'അതിമനോഹരം'
Text By: UK Malayalam Pathram
മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായും ബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്‍
സ്‌ക്രിപ്റ്റില്‍ പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window