Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
Teens Corner
  Add your Comment comment
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
Text By: UK Malayalam Pathram
ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ മലയാളികളുടെയും ഒത്തൊരുമയുടെ ആഘോഷമാണ് ഓണമെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
അതിജീവനത്തിന് പ്രേരണ നല്‍കുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നല്‍കുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രയാസങ്ങള്‍ പൂര്‍ണ്ണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാന്‍ നമുക്ക് കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിലക്കയറ്റമില്ലാതെ ജനങ്ങള്‍ക്ക് ഓണം ആഘോഷിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നിലനില്‍ക്കുന്ന കാലഘട്ടമാണിത്. അതിനാല്‍ ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണം നല്‍കുന്ന പ്രധാന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window