Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
Teens Corner
  Add your Comment comment
29 വര്‍ഷം മുന്‍പ് ഇതേ ദിവസം ഈ ലോകത്തു നിന്ന് യാത്രയായ രാജകുമാരി: ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം.
Text By: UK Malayalam Pathram
ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം. 1997 ഓഗസ്റ്റ് 31-ന് പാരീസില്‍ സുഹൃത്ത് ദോദി ഫെയ്ദിനൊപ്പമുള്ള യാത്രയില്‍, പാപ്പരാസികളുടെ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ വാഹനാപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന കൊല്ലപ്പെട്ടത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു ഡയാന. ജനങ്ങളുടെ രാജകുമാരിയായിരുന്നു ഡയാന. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന.
 
Other News in this category

 
 




 
Close Window