Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
Teens Corner
  Add your Comment comment
കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലി മുക്കന്നൂര്‍ സ്വദേശി ജോസ്.
Text By: UK Malayalam Pathram
ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കുന്നത്. ബുധനാഴ്ച മന്ത്രിസഭാ യോ?ഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.
ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതല്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കാന്‍ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ?ഗതാ?ഗത മന്ത്രി സി പി ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തില്‍ ഹീമാന്‍ ഓട്ടോ റോബോ പാര്‍ക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്.
 
Other News in this category

 
 




 
Close Window