Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഹലാ ഫെബ്രുവരി ഫെസ്റ്റിവല് 15 മുതല്‍
Reporter

കുവൈത്ത് സിറ്റി: 14 ാമത് രാജ്യത്തെ വസന്തോത്സവമായ ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍ 15 നു തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി നടന്നുവരുന്നതായി കോഡിനേറ്റര്‍ വലീദ് അല്‍ ജസ്സാം അറിയിച്ചു. ഇത്തവണ കാണികള്‍ക്ക് പുതുമയാര്‍ന്ന വിഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സവ കമ്മിറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്ന് പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ഹലാ ഉത്സവം അരങ്ങേറുന്നത്. തണുപ്പ് വിട്ടകന്ന് വസന്തത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കൂടി കാലമായതിനാലാണ് ഫെബ്രുവരിയില്‍ ഹലാ ഉത്സവം കൊണ്ടാടുന്നത്. ദേശീയ ദിനവും വിമോചന ദിനവും ഫെബ്രുവരിയില്‍ തന്നെയാണ് കടന്നുവരുന്നത് എന്നത് ഹലാ ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു. കുവൈത്തിന്റെ ടൂറിസം, ഷോപ്പിംഗ് മേഖലക്ക് ഉണര്‍വേകുന്ന ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ കലാ, വിനോദ പരിപാടികള്‍ അരങ്ങേറും. പരമ്പരാഗത വേഷങ്ങളിലുള്ള നര്‍ത്തകരും കലാകാരന്മാരും ഈ ദിവസങ്ങളില്‍ റോഡുകള്‍ കൈയ്യടക്കും.

പ്രാദേശികമായി വിവിധ കായിക മത്സരങ്ങളും ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓരോ തവണയുമുണ്ടാകാറുണ്ട്.

 
Other News in this category

 
 




 
Close Window