Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ശാലോം 'മിഷന്‍ ഫയര്‍ 2019' മാഞ്ചസ്റ്ററിലും ഡബ്ലിനിലും
Reporter

അനുഗ്രഹപൂമഴയായ് 'മിഷന്‍ ഫയര്‍' പെയ്തിറങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം. ലോകസുവിശേഷവത്ക്കരണത്തില്‍ പങ്കാളികളാകാനും ആത്മീയ ഉണര്‍വ് പ്രാപിക്കാനുമുള്ള സുവര്‍ണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നല്‍കിയ ശുശ്രൂഷയായ ശാലോം 'മിഷന്‍ ഫയറി'ന് യൂറോപ്പിലെ രണ്ട് നഗരങ്ങള്‍ ഇത്തവണ ആതിഥേയരാകും. മേയ് 24, 25 തിയതികളില്‍ നടക്കുന്ന മാഞ്ചസ്റ്ററിലെ 'മിഷന്‍ ഫയറി'ന് പോര്‍ട്ലാന്‍ഡ് സെന്റ് ജോസഫ്സ് റോമന്‍ കാത്തലിക് ദൈവാലയമാണ് വേദി. ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള ഡബ്ലിനിലെ 'മിഷന്‍ ഫയറി'ന് ചര്‍ച്ച് ഓഫ് ദ ഇന്‍കാര്‍നേഷന്‍ വേദിയാകും. ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് മാഞ്ചസ്റ്റര്‍ 'മിഷന്‍ ഫയറി'ന്റെ ഉദ്ഘാടകന്‍. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ 'മിഷന്‍ ഫയര്‍' ഉദ്ഘാടനം ചെയ്യും. ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ഡി. എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. ഡബ്ലിനില്‍ ക്രമീകരിച്ചിരിക്കുന്ന യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകള്‍ക്ക് ഫാ. ബിനോജ് മുളവരിക്കല്‍, സിസ്റ്റര്‍ റൂത്ത് മരിയ എന്നിവര്‍ നേതൃത്വം വഹിക്കും. ദൈവത്തിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്നേഹം അറിയാത്ത ജനഗണം അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്നങ്ങളാലും നിറയണം. അതിനുള്ള വേദിയാണ് 'മിഷന്‍ ഫയര്‍' ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: shalommedia.org/missionfire ഫോണ്‍: മാഞ്ചസ്റ്റര്‍ (07930905919, 07912217960, 07854051844), ഡബ്ലിന്‍ (353877177483, 353872484145)

 
Other News in this category

 
 




 
Close Window