Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനൊരുക്കമായി മാര്‍ സ്രാമ്പിക്കലിന്റെ കോള്‍ചെസ്റ്റര്‍ പ്രസുദേന്തീ ഭവന സന്ദര്‍ശനം 11 നും, 12 നും.
അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെ യിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിങ്ങാമില്‍ ജൂലൈ 20 നു ശനിയാഴ്ച നടത്തപ്പെടുന്ന മൂന്നാമത് തീര്‍ത്ഥാടന മഹാ തിരുന്നാളിനൊരുക്കമായി, രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. ജൂണ്‍ 11, 12 തീയതികളിലായി (ചൊവ്വ, ബുധന്‍) നടത്തപ്പെടുന്ന പ്രസുദേന്തി ഭവന സന്ദര്‍ശനത്തില്‍, പിതാവിന്റെ ആല്മീയ-അജപാലന ദൗത്യത്തോടൊപ്പം, തീര്‍ത്ഥാടന തയ്യാറെടുപ്പുകള്‍ വിലയിരുത്തും. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ കുടുംബങ്ങളെ സമര്‍പ്പിക്കുകയും, വീടുകള്‍ വെഞ്ചിരിക്കുന്നതുമാണ്.

ജൂണ്‍ 12 നു ബുധനാഴ്ച വൈകുന്നേരം 4:30 നു സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇടവകാ സമൂഹത്തിനായി വിശുദ്ധ ബലി അര്‍പ്പിക്കുന്നതായിരിക്കും. കോള്‍ചെസ്റ്റര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ഫാ.ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേരും.
കോള്‍ചെസ്റ്റര്‍ ഭവന സന്ദര്‍ശനാര്‍ത്ഥം എത്തുന്ന ജോസഫ് പിതാവിന് ഉജ്ജ്വല സ്വീകരണമാണ് സീറോ മലബാര്‍ സമൂഹം,കോള്‍ചെസ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്. തോമസ് അച്ചന്റെയും, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെയും നേതൃത്വത്തില്‍ ഇടവകാ സമൂഹം പിതാവിനെ വരവേല്‍ക്കും. പ്രസുദേന്തി ഭവന സന്ദര്‍ശനത്തില്‍ പാറക്കണ്ടത്തില്‍ അച്ചനും, ട്രസ്റ്റിമാരും പിതാവിനെ അനുധാവനം ചെയ്യുന്നതുമാണ്.
കഴിഞ്ഞ വര്‍ഷത്തെ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ മൂന്നാമത് തീര്‍ത്ഥാടന പ്രുസേദേന്തിമാരായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയെ വാഴിക്കുകയും,തിരി വെഞ്ചിരിച്ചു നല്‍കുകയും ചെയ്തിരുന്നു. വാല്‍സിങ്ങാം മാതാവിന്റെ തിരുസ്വരൂപവും, വെഞ്ചിരിച്ച തിരിയും പ്രാര്‍ത്ഥനകളുടെ അകമ്പടിയോടെ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കോള്‍ചെസ്റ്ററിലെ ഭവനങ്ങള്‍ തോറും ചുറ്റി സഞ്ചരിക്കുകയായിരുന്നു. മാദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, മരിയന്‍ സ്തുതിപ്പുകളുമായി മാതൃസന്നിധേയത്തില്‍ വന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കു അനുഗ്രഹ സാഫല്യമേകുവാനായി അഖണ്ഡ ജപമാലയും, പ്രാര്‍ത്ഥനകളും മറ്റുമായി കോള്‍ചെസ്റ്റര്‍ സമൂഹം ആല്‍മീയമായ വലിയ ഒരുക്കത്തിലാണ്.
യു കെ യിലെ മുഴുവന്‍ മാതൃഭക്തരുടെയും സാന്നിദ്ധ്യത്തിലും, പങ്കാളിത്തത്തിലും സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം വന്‍ വിജയവും, അനുഗ്രഹ സാന്ദ്രമാവുന്നതിനും, ഏവരുടെയും നിസ്സീമമായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുണിറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946
 
Other News in this category

 
 




 
Close Window