കോഴിക്കാല്‍ - ഏഴ്
കശ്മീരിമുളകുപൊടി - ഒരു വലിയ സ്പൂണ്‍
നാരങ്ങാനീര് - ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ െചറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇഞ്ചിs-വളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍
ചുവന്നുള്ളി - 10
വറ്റല്‍മുളക് - അഞ്ച്
മല്ലിയില അരിഞ്ഞത് - ഒരു െചറിയ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍
തക്കാളി - ഒന്ന്
വെളിച്ചെണ്ണ - പാകത്തിന്
സവാള - ഒന്ന്, അരിഞ്ഞത്
ഉപ്പ് - പാകത്തിന്
ഗരം മസാലപ്പൊടി - കാല്‍ െചറിയ സ്പൂണ്‍
മല്ലിയില - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം: കോഴിക്കാല്‍ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. മൂന്നാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക. ഫ്രൈയിങ് പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കാല്‍ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ എണ്ണയിലേക്ക് അരപ്പു ചേര്‍ത്തു വഴറ്റിയ ശേഷം സവാളയും ഉപ്പും േചര്‍ത്തു വഴറ്റി, ചിക്കന്‍ വറുത്തതും ഗരംമസാലപ്പൊടിയും ചേര്‍ത്തിളക്കുക. ചിക്കന്‍ വെന്ത്, മസാല ചിക്കനില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം. |