തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.
അവല്‍ - ഒരു കപ്പ്
വെണ്ണ - ഒരു ചെറിയ സ്പൂണ്‍
ബദാം - ഒരു വലിയ സ്പൂണ്‍
നിലക്കടല - ഒരു വലിയ സ്പൂണ്‍
കശുവണ്ടി - ഒരു വലിയ സ്പൂണ്‍
പഴം - മൂന്ന്
പഞ്ചസാര - മൂന്നു വലിയ സ്പൂണ്‍
പാല്‍ - അര ലിറ്റര്‍
ഐസ്‌ക്രീം - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം:
പാനില്‍ വെണ്ണ ചൂടാക്കി അവല്‍ വറുത്ത് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവ നന്നായി വറുത്ത് പൊടിച്ചു വയ്ക്കണം. ഒരു ബൗളില്‍ പഴം എടുത്ത് ഫോര്‍ക്ക് ഉപയോഗിച്ച് ഉടച്ച് പഞ്ചസാര ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കണം. വിളമ്പാനുള്ള ഗ്ലാസില്‍ രണ്ടു വലിയ സ്പൂണ്‍ പഴം മിശ്രിതം ഇടുക.മുകളില്‍ വറുത്ത അവല്‍ ഇടുക. അതിനു മുകളിലായി പൊടിച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിനു പാല്‍ ഒഴിക്കണം. മുകളില്‍ ഐസ്‌ക്രീം വച്ച് അലങ്കരിച്ചു വിളമ്പാം. |